ജുമാനാ ഖാൻ, സലാം ബാപ്പു, ഷെയ്ൻ നിഗം
സലാം ബാപ്പുവിന്റെ സംവിധാനത്തില്‍ ഷെയ്ന്‍ നിഗം, ജുമാന ഖാന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ആയിരത്തൊന്നാം രാവി'ന്റെ ചിത്രീകരണം ആരംഭിച്ചു. യു.എ.ഇയിലെ ദുബായ്, റാസല്‍ ഖൈമാ, ഷാര്‍ജ, അബുദാബി, അജ്മാന്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. വെയിലാണ് ഷെയിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധനേടിയ ജുമാ നാ ഖാന്റെ ആദ്യ സിനിമയാണിത്.
മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, തുടങ്ങിയവര്‍ അഭിനയിച്ച 'റെഡ് വൈന്‍', മമ്മൂട്ടി നായകനായ 'മംഗ്ലീഷ്' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സലാം ബാപ്പു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഗോള്‍ഡന്‍ എസ്. പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ശ്യാംകുമാര്‍ എസ്, സിനോ ജോണ്‍ തോമസ്, ഷെറീഫ് എം.പി. എന്നിവരാണ് നിര്‍മാതാക്കള്‍.
സൗഹൃദത്തിന്റെ കഥ പറയുന്ന ഈ ചിത്രം ബിരുദ പഠനത്തിനു ശേഷം മലപ്പുറത്തു നിന്നും ദുബായിലെത്തുന്ന ഒരു യുവാവിന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്നു.
സൗബിന്‍ ഷാഹിര്‍,രഞ്ജി പണിക്കര്‍, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അഫ്‌സല്‍ അച്ചന്‍ എന്നിവരും യു.എ.ഇ.യിലെ നിരവധി കലാകാരന്മാരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. 'ഹൃദയം' തുടങ്ങി നിരവധി ചിത്രങ്ങളിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുഹൈല്‍ സുഹൈല്‍ മുഹമ്മദ് കോയയുടേതാണ് ഗാനങ്ങള്‍.
ഛായാഗ്രഹണം- വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ് - രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം - സുരേഷ് കൊല്ലം, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യും - ഡിസൈന്‍- ഇര്‍ഷാദ് ചെറുകുന്ന്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശ്രീകുമാര്‍ ചെന്നിത്തല.
Content Highlights: Ayirathonnam Ravu Film, Shane Nigam, Jumana Khan, Salam Bapu movie shooting Begins
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..