സൂര്യയെ നായകനാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് അയന്‍. 2009 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച വിജയം നേടിയിരുന്നു. തമന്ന, പ്രഭു, ആകാഷ് ദീപ് സൈഗാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍.

ചിത്രത്തില്‍ സൂര്യയുടെ കഥാപാത്രമായ ദേവരാജ് ഒരു കള്ളക്കടത്തുകാരനാണ്. ആഫ്രിക്കയില്‍ വച്ച് ദേവരാജിന്റെ കയ്യിലുള്ള വജ്രം സുഹൃത്ത് ചിട്ടിയെ കബളിപ്പിച്ച് ഒരു സ്ത്രീ മോഷ്ടിച്ചുകൊണ്ടുപോകുന്നു. ആഫ്രിക്കയിലെ ദുര്‍ഘടമായ നിരത്തുകളിലൂടെ ഇവരെ ദേവരാജ് പിന്തുടരുന്ന രംഗത്തിന് തീയേറ്ററുകളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 

അതിസാഹസികമായ ഈ ആക്ഷന്‍ രംഗങ്ങള്‍ ഏതാനും കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ചിരിക്കുകയാണിപ്പോള്‍. കുട്ടികള്‍ ഏത് നാട്ടുകാരാണെന്ന് വ്യക്തമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഈ രംഗങ്ങള്‍ വൈറലായി കഴിഞ്ഞു.

Content Highlights: Ayan Suriya Movie, action scene in Africa, children recreated the scene of Suriya Movie, Viral Video