Ayalvashi
ആഷിഖ് ഉസ്മാനും മുഹ്സിന്‍ പരാരിയും നിര്‍മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'അയല്‍വാശി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിട്ടുണ്ട്. ഷര്‍ട്ടും ലുങ്കിയും ജീന്‍സും അഴയില്‍ ഉണങ്ങാനിട്ടിരിക്കുന്നതാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ഒരു രസകരമായ ചിത്രമായിരിക്കുമിതെന്ന് ഉറപ്പ് നല്‍കുന്നതാണ് പോസ്റ്റര്‍.
ഇര്‍ഷാദ് പരാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ തിരക്കഥയും സംവിധായകന്റേത് തന്നെ. സജിത്ത് പുരുഷോത്തമനാണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയിയാണ് സംഗീതം.
Content Highlights: ayalvashi muhsin parari ashiq usman soubin shahir new film
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..