.
സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന 'അയല്‍വാശി' ഏപ്രില്‍ 21ന് തീയറ്ററുകളില്‍ എത്തും. തല്ലുമാലയുടെ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനും, തല്ലുമാലയുടെ എഴുത്തുകാരന്‍ മുഹ്‌സിന്‍ പെരാരിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുഹ്സിന്റെ സഹോദരന്‍ ഇര്‍ഷാദ് പെരാരി ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'അയല്‍വാശി'ക്കുണ്ട്.
സെന്‍ട്രല്‍ പിക്‌ചേര്‍സാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. നിഖില വിമല്‍, ലിജോമോള്‍, ബിനു പപ്പു, നെസ്ലിന്‍, ഗോകുലന്‍, കോട്ടയം നസീര്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. സജിത് പുരുഷനാണ് ഛായാഗ്രഹകന്‍. സംഗീതം ജെയ്ക്സ് ബിജോയിയും പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ സുധാര്‍മ്മന്‍ വള്ളിക്കുന്നും പ്രൊജക്ട് ഡിസൈനര്‍ ബാദുഷ എന്‍ എമ്മുമാണ്.
ചിത്രത്തിന് മേക്കപ്പ്, വസ്ത്രാലങ്കാരം എന്നിവ ചെയ്യുന്നത് റോണക്‌സ് സേവ്യറും മഷര്‍ ഹംസയുമാണ്. നഹാസ് നസാര്‍, ഓസ്റ്റിന്‍ ഡോണ്‍ എന്നിവര്‍ അസ്സോസിയേറ്റ് ഡയറക്ടര്‍മാരാണ്. സ്റ്റില്‍സ് ചെയ്യുന്നത് രോഹിത് കെ സുരേഷും പോസ്റ്റര്‍ ഡിസൈന്‍സ് യെല്ലോടൂത്തും ഡിജിറ്റല്‍ പ്രൊമോഷന്‍സ് സെബാന്‍ ഒബ്‌സ്‌ക്യൂറയുമാണ് ചെയ്യുന്നത്. ചിത്രത്തിന്റെ മീഡിയ പ്ലാനിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡിസൈന്‍ പപ്പെറ്റ് മീഡിയയാണ്.
Content Highlights: ayalvashi movie release in theatres on april 21st
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..