Ayalvashi Movie
നവാഗതനായ ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിച്ചു സൗബിന്‍ ഷാഹിര്‍,ബിനു പപ്പു,നസ്ലിന്‍ നിഖില വിമല്‍ പ്രധാന വേഷത്തില്‍ എത്തുന്ന 'അയല്‍വാശി'യിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ജേക്ക്‌സ് ബിജോയ് സംഗീതം നല്‍കിയിരിക്കുന്ന പാട്ടിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുഹൈല്‍ കോയ ആണ് അശ്വിന്‍ വിജയ്, അഖില്‍ ജെ ചാന്ദ്, ശ്രുതി ശിവദാസ് വൈഗാ നമ്പ്യാര്‍. എന്നിവര്‍ ചേര്‍ന്നു ആലപിച്ച 'തണ്ടന്‍ ബാരിയെ' എന്ന തുടങ്ങുന്ന പാട്ട് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യം റിലീസ് ആയ ചൂയിങ്ഗം സോങ്ങ് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം ആയിരുന്നു. ഒരു മുഴുനീള ഫാമിലി കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം.
തല്ലുമാലയുടെ വന്‍ വിജയത്തിനുശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇര്‍ഷാദിന്റെ സഹോദരനുമായ മുഹസിന്‍ പരാരിയും 'അയല്‍ വാശി' എന്ന ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്.
സൗബിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്ലിനും ഒപ്പം ജഗദീഷ്, കോട്ടയം നസീര്‍, ഗോകുലന്‍, ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങള്‍. സജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ജേക്‌സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റര്‍ സിദ്ധിഖ് ഹൈദര്‍, പ്രൊജക്ട് ഡിസൈന്‍ ബാദുഷ മേക്കപ്പ്-റോണക്‌സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. പിആര്‍ഓ-എ.എസ് ദിനേശ് മീഡിയ പ്രെമോഷന്‍-സീതാലക്ഷ്മി, മാര്‍ക്കറ്റിങ് & മാര്‍ക്കറ്റിങ് പ്ലാന്‍-ഒബ്‌സ്‌ക്യുറ ഡിസൈന്‍-യെല്ലോ ടൂത്ത്. എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍. പെരുന്നാള്‍ റിലീസായി ഏപ്രില്‍ 21 ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
Content Highlights: Ayalvashi Irshad Parari starring Soubin Shahir, Nikhila Vimal, film new song
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..