Aviyal Movie Poster
ജോജു ജോര്‍ജും അനശ്വര രാജനും പ്രധാനവേഷത്തിലെത്തുന്ന 'അവിയല്‍' ഏപ്രില്‍ 7ന് തീയറ്ററുകളില്‍ എത്തും. പോക്കറ്റ് എസ്.ക്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രന്‍ നിര്‍മ്മിച്ച് ഷാനില്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നചിത്രമാണ് 'അവിയല്‍'. മങ്കി പെന്‍ എന്ന ചിത്രത്തിന് ശേഷം ഷാനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖമായ സിറാജ്ജുദ്ധീന്‍ നായകനാകുന്നു.
ആത്മീയ , അഞ്ജലി നായര്‍, സ്വാതി, പ്രശാന്ത് അലക്‌സാണ്ടര്‍, ഡെയിന്‍ ഡേവിസ്, വിഷ്ണു, തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോര്‍ജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
കണ്ണൂര്‍ ജില്ലയില്‍ ജനിച്ചു വളര്‍ന്ന, സംഗീതത്തിനോട് അതിയായ സ്‌നേഹവും ആവേശവുമുള്ള കൃഷ്ണന്‍ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യകാലം, കൗമാരം, യൗവനം, എന്നീ കാല ഘട്ടങ്ങളിലൂടെയുള്ള ജീവിത കഥ അച്ഛന്‍- മകള്‍ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് 'അവിയല്‍ എന്ന ചിത്രത്തിലൂടെ.
നായകന്റെ ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലൂടെ കഥ പോകുന്നതിനാല്‍ തന്നെ നായകന്റെ ശാരീരിക വ്യതിയാനങ്ങള്‍ക്കായി സമയമെടുത്തതിനാല്‍ രണ്ടു വര്‍ഷങ്ങള്‍ കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
സുദീപ് എളമണ്‍, ജിംഷി ഖാലിദ്, രവി ചന്ദ്രന്‍, ജിക്കു ജേക്കബ് പീറ്റര്‍, തുടങ്ങിയ നാല് പേരാണ് ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കണ്ണൂര്‍, ഗോവ, കൊടൈക്കനാല്‍ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍.റഹ്മാന്‍ മുഹമ്മദ് അലി, ലിജോ പോള്‍ എന്നിവരാണ്ചിത്രത്തിന്റെ എഡിറ്റിംഗ്.മനു മഞ്ജിത്, നിസ്സാം ഹുസൈന്‍, മാത്തന്‍, ജിസ് ജോയ് തുടങ്ങിയവരുടെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ, ശരത് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മേഘ മാത്യു. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍.വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, മേക്കപ്പ് അമല്‍ ചന്ദ്രന്‍, കലാ സംവിധാനം ബംഗ്ലാന്‍ . സ്റ്റീല്‍സ് മോജിന്‍, ഡിസൈന്‍സ് യെല്ലോ ടൂത്ത്.പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.
Content Highlights: Aviyal Movie, Joju George, Answara Rajan, Shanil
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..