അവതാർ: ദ വേ ഓഫ് വാട്ടറിൽ നിന്നൊരു രംഗം | ഫോട്ടോ: twitter.com/officialavatar
പുത്തൻ റെക്കോർഡുകൾ തീർത്ത് പടയോട്ടം തുടരുകയാണ് 'അവതാർ: ദ വേ ഓഫ് വാട്ടർ'. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ബോക്സോഫീസിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് ഈ ജെയിംസ് കാമറൂൺ ചിത്രം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രമായി അവതാർ രണ്ടാം പതിപ്പ് മാറിയിരിക്കുകയാണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്ന് 439.50 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നതെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റായ സുമിത് കദേല് ട്വീറ്റ് ചെയ്തത്. മാർവെൽ ചിത്രം അവഞ്ചേഴ്സ്: എന്ഡ്ഗെയിമിന്റെ റെക്കോർഡാണ് അവതാർ തകർത്തത്. കണക്കുകൾ പ്രകാരം എൻഡ് ഗെയിം ഇന്ത്യയില്‍ നിന്ന് നേടിയത് 438 കോടി രൂപ ആണ്. അവതാര്‍ ഇന്ത്യയില്‍ നിന്ന് നേടുന്ന ലൈഫ് ടൈം ബിസിനസ് 480 കോടി രൂപ ആയിരിക്കുമെന്നാണ് സുമിത് കദേലിന്റെ പ്രവചനം.
ആഗോള ബോക്സോഫീസിലും വലിയ നേട്ടത്തിലേക്കാണ് ദ വേ ഓഫ് വാട്ടർ കടന്നിരിക്കുന്നത്. 5 ബില്യണ്‍ ഡോളര്‍ (12,341 കോടി രൂപ) ആണ് അവതാര്‍ 2 ന്റെ ഇതുവരെയുള്ള കളക്ഷന്‍. സാം വെര്‍ത്തിങ്ടണ്‍, സോയി സാല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗേര്‍ണ്ണി വീവര്‍ എന്നിവര്‍ക്കൊപ്പം കേറ്റ് വിന്സ്ലറ്റും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നീണ്ട 23 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേറ്റ് വിന്‍സ്ലറ്റ് കാമറൂണിനൊപ്പം സിനിമചെയ്യുന്നത്.
Content Highlights: avatar the way of water indian box office collection, new record for avatar the way of water
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..