അവതാർ 2, അവഞ്ചേഴ്സ് എൻഡ്ഗെയിം പോസ്റ്റർ | photo: ap,avengers
ബോക്സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് ജെയിംസ് കാമറൂണ്‍ ചിത്രം 'അവതാര്‍ ദി വേ ഓഫ് വാട്ടര്‍'. ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഹോളിവുഡ് ചിത്രമെന്ന ഖ്യാതി അവതാര്‍ 2 സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിനെയാണ് അവതാര്‍ 2 മറികടന്നത്.
367 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്ന് അവഞ്ചേഴ്സ് എന്ഡ്ഗെയിം സ്വന്തമാക്കിയത്. 368.20 കോടി നേടിയാണ് അവതാര്‍ 2 ഒന്നാമതെത്തിയത്. 2019 ലാണ് അവഞ്ചേഴ്സ് എന്ഡ്ഗെയിം റിലീസ് ചെയ്തത്.
'അവതാര്‍ ദി വേ ഓഫ് വാട്ടറി'ന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ രണ്ട് ബില്യണ്‍ ഡോളറിലേയ്ക്ക് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഉള്‍പ്പടെ പുതിയ റിലീസുകള്‍ വന്നിട്ടും ചിത്രം കുതിപ്പ് തുടരുകയാണ്.
2022 ഡിസംബര്‍ 16-നാണ് 'അവതാര്‍ ദി വേ ഓഫ് വാട്ടര്‍' പുറത്തിറങ്ങിയത്. ലോക സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമെന്ന റെക്കോഡ് അവതാറിന്റെ ആദ്യഭാഗത്തിനാണ്. പതിമൂന്ന് വര്‍ഷം പഴക്കമുള്ള ഈ റെക്കോഡ് ഇതുവരെ തകര്‍ന്നിട്ടില്ല. 'അവതാര്‍ ദി വേ ഓഫ് വാട്ടര്‍' അതിനെ മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
നെയിത്രിയെ വിവാഹംകഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ് അവതാര്‍ 2 ന്റെ കഥ പുരോഗമിക്കുന്നത്. പാന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് 'അവതാര്‍ 2' കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുകയാണ്.
സാം വെര്‍ത്തിങ്ടണ്‍, സോയി സാല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗേര്‍ണ്ണി വീവര്‍ എന്നിവര്‍ക്കൊപ്പം കേറ്റ് വിന്സ്ലറ്റും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നീണ്ട 23 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേറ്റ് വിന്‍സ്ലറ്റ് കാമറൂണിനൊപ്പം സിനിമ ചെയ്യുന്നത്.
Content Highlights: Avatar The Way of Water become highest grossing Hollywood film in India surpassing avengers end game
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..