-
ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ന്യൂസീലൻഡിൽ ആരംഭിച്ചതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം.
രാജ്യത്തെ അവസാനരോഗിയും രോഗമുക്തിനേടിയതോടെ രാജ്യം കോവിഡ് വിമുക്തമായതായി പ്രധാനമന്ത്രി ജസീന്ത ആർഡേൺ പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തേർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും എടുത്തുമാറ്റിയിരുന്നു. അടുത്തിടപഴകുന്നതിനോ സംഘം ചേരുന്നതിനോ പരിപാടികൾ സംഘടിപ്പിക്കുന്നതിനോ നിയന്ത്രണങ്ങളില്ല. എന്നാൽ, വിദേശത്തുനിന്നുള്ളവർക്ക് ന്യൂസീലൻഡിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്.
ഈ പശ്ചാത്തലത്തിൽ അമേരിക്കയിൽ നിന്നെത്തിയ കാമറൂണിനും സംഘത്തിനും രാജ്യത്ത് പ്രവേശനം നൽകിയത് അംഗീകരിക്കാനാവില്ലെന്ന് വിമർശകർ പറയുന്നു. സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്ക് മുൻപിൽ ജസീന്ത ആർഡേൺ വാതിൽ കൊട്ടിയടച്ചു. എന്നാൽ കോവിഡ് ബാധയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന സിനിമാസംഘത്തെ സ്വീകരിച്ചു. ഇത് അംഗീകരിക്കാനാകില്ല- പ്രതിപക്ഷാംഗങ്ങൾ പറയുന്നു.
രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിന് തൊട്ടുപിന്നാലെയാണ് കാമറൂണും സംഘവും ന്യൂസിലൻഡിലേക്ക് തിരിച്ചത്. 14 ദിവസത്തെ ക്വാറന്റീന് ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അവതാറിനെക്കൂടാതെ മറ്റൊരു വിദേശ സിനിമയും ന്യൂസീലൻഡിൽ ചിത്രീകരിക്കുന്നുണ്ട്.
Content Highlights: Avatar sequels shooting restart opposed in New Zealand,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..