അവതാര്‍ വീണ്ടും കാണാന്‍ അവസരം, 4K HDR മികവില്‍; റിലീസ് പ്രഖ്യാപിച്ചു


Avatar Poster

ലോക സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അവതാര്‍. വ്യത്യസ്തമായ പ്രമേയവും മികച്ച സാങ്കേതിക വിദ്യയുമാണ് അവതാറിനെ അന്താരാഷ്ട്ര തലത്തില്‍ ഏറെ ജനപ്രിയമാക്കി തീര്‍ത്തത്. അവതാര്‍ സീരീസിലെ അടുത്ത ചിത്രം തിയ്യേറ്ററുകളില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ ജയിംസ് കാമറൂണ്‍. അതിന് മുന്നോടിയായി 4കെ എച്ച് ഡി ആറിലേക്ക് (ഹൈ ഡൈനൈമിക് റേഞ്ച്) റീ മാസ്റ്റര്‍ ചെയ്ത ആദ്യ പതിപ്പ് വീണ്ടും കാണാന്‍ അവസരം സെപ്റ്റംബര്‍ 23 ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

ആദ്യഭാഗത്തിന്റെ റീറിലീസിന് മുന്നോടിയായി ജയിംസ് കാമറൂണ്‍ അവതാര്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രം വീണ്ടും പ്രേക്ഷകരിലെത്തുമ്പോള്‍ ബോക്‌സ് ഓഫീസില്‍ നേട്ടമുണ്ടാക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. കൂടാതെ ആദ്യഭാഗത്തിന്റെ തിയേറ്റര്‍ അനുഭവം നഷ്ടപ്പെട്ടവര്‍ക്കും മികച്ച സാങ്കേതിക മികവോടെ ചിത്രം കാണാം.



അവതാര്‍ ദ വേ ഓഫ് വാട്ടര്‍ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് അവതാര്‍ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 16 ചിത്രം റിലീസ് ചെയ്യും.

നാല് തുടര്‍ ഭാഗങ്ങളാണ് അവതാറിന് പുറത്തുവരാനിരിക്കുന്നത്. 2024 ഡിസംബര്‍ 20 ആണ് മൂന്നാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് നാലും അഞ്ചും ഭാഗങ്ങള്‍ യഥാക്രമം 2016 ഡിസംബര്‍ 18 നും 2028 ഡിസംബര്‍ 22 നും റിലീസ് ചെയ്യും.

ജെയിംസ് കാമറൂണിന്റെ കഥയ്ക്ക് അദ്ദേഹത്തിനൊപ്പം ജോഷ് ഫ്രൈഡ്മാനും ചേര്‍ന്നാണ് രണ്ടാം ഭാഗത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാമറൂണിന്റെ ലൈറ്റ്‌സ്റ്റോം എന്റര്‍ടെയ്ന്‍മെന്റും ടി എസ് ജി എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 20ത്ത് സെഞ്ചുറി സ്റ്റുഡിയോസ് ആണ് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

Content Highlights: Avatar first part release date, 4k HDR quality, James Cameron, new poster Avatar 2 the way of water


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented