'അവതാർ ദ വേ ഓഫ് വാട്ടർ' പോസ്റ്റർ | ഫോട്ടോ: twitter.com/officialavatar
ജയിംസ് കാമറൂണ്‍ സംവിധാനത്തിലൊരുങ്ങിയ അവതാര്‍-2 ലോക ബോക്‌സ് ഓഫീസില്‍ വലിയ നേട്ടത്തിലേക്ക്. ഡിസംബര്‍ 16-ന് റിലീസായ ചിത്രം ഡോക്ടര്‍ സ്‌ട്രേഞ്ചിന്റെ 900 മില്ല്യണ്‍ ഡോളര്‍ (7400കോടി ഇന്ത്യന്‍ രൂപ) കളക്ഷനെ തകര്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനോടകം 855 മില്ല്യണ്‍ ഡോളര്‍ (7000 കോടി ഇന്ത്യന്‍ രൂപ)നേടിയ ചിത്രം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഡോക്ടര്‍ സ്‌ട്രേഞ്ചിന്റെ കളക്ഷന്‍ തകര്‍ക്കുമെന്നാണ് കരുതുന്നത്.
ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ 2009-ല്‍ പുറത്തിറങ്ങിയ അവതാറിന്റെ രണ്ടാം ഭാഗമാണ് അവതാര്‍-ദ വേ ഓഫ് വാട്ടര്‍. 24000 കോടി രൂപയായിരുന്നു ചിത്രം ലോക ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.
ഡോക്ടര്‍ സ്‌ട്രേഞ്ചിനെ തകര്‍ക്കുന്നതോടെ ടോപ് ഗണ്‍ മാവെറിക്കും ജുറാസ്സിക് വേള്‍ഡുമാണ് അവതാറിന്റെ മുന്നില്‍ കളക്ഷന്‍ നേടിയിട്ടുള്ള മറ്റു ചിത്രങ്ങള്‍.
200 കോടി രൂപയാണ് എട്ടു ദിവസം കൊണ്ട് അവതാര്‍-2 ഇന്ത്യയില്‍ നിന്നും നേടിയത്.
Content Highlights: Avatar 2: Nears $900 Million Mark, All Set To Beat Doctor Strange
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..