-
ജെയിംസ് കാമറൂണിന്റെ വെള്ളിത്തിരയിലെ വിസ്മയം അവതാറിന്റെ രണ്ടാം ഭാഗ്ത്തിന്റെ ചിത്രീകരണം ഇനി ന്യൂസിലാന്റിൽ. രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിന് തൊട്ടുപിന്നാലെയാണ് കാമറൂണും സംഘവും ന്യൂസിലാന്റിലേക്ക് തിരിച്ചത്. 14 ദിവസത്തെ ക്വാറന്റീനു ശേഷം ചിത്രീകരണം ആരംഭിക്കും.
സിനിമയുടെ ചിത്രീകരണം ഹോളിവുഡിൽ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. ലൊക്കേഷൻ ചിത്രങ്ങളും വെെറലായിരുന്നു. സിനിമയുടെ ഭൂരിഭാഗം സീനുകളും ചിത്രീകരിക്കുന്നത് വെള്ളത്തിനടിയിലാണ്. സാം വർത്തിങ്ടൺ, സൊയേ സൽഡാന, സിഗോർണി വീവർ എന്നിവരാണ് അഭിനേതാക്കൾ.
മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാര്‍ 2009-ലാണ് ആദ്യമായി കാമറൂണ്‍ വെള്ളിത്തിരയിലെത്തിച്ചത്. 2.7 ബില്യന്‍ ഡോളറാണ് ചിത്രം തിയേറ്ററില്‍ നിന്ന് വാരിയത്. നാലര വര്‍ഷം കൊണ്ടാണ് ചിത്രം യാഥാര്‍ഥ്യമായത്.
അവതാര്‍ 2-ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് അവതാര്‍ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
7500 കോടി രൂപയാണ് സിനിമയിലെ നിർമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ട്വന്റീത്ത് സെഞ്ചറി സ്റ്റുഡിയോസും ലെെറ്റ് സ്റ്റോം എന്റർടെെൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് 2012-ലാണ് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. ആദ്യം രണ്ട് ഭാഗങ്ങളായിരുന്നു ആലോചിച്ചിരുന്നതെങ്കില് പിന്നീട് കഥ വികസിച്ചുവന്നപ്പോള്‍ നാല് ഭാഗങ്ങള്‍ കൂടി ചേര്‍ക്കുകയായിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ പതിനേഴിനും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ പത്തൊന്‍പതിനും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ കോവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് തന്നെ നടക്കാൻ യാതൊരു സാധ്യതയുമില്ല. ലോകമൊട്ടാകെ റിലീസ് ചെയ്തെങ്കിൽ മാത്രമേ മുടക്ക്മുതൽ തിരിച്ചുപിടിക്കാനാകൂ.
Content Highlights: Avatar 2 James Cameron in New Zealand to resume Movie shooting Release
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..