Avatar 2
ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്യുന്ന അവതാര്‍; ദ വേ ഓഫ് വാട്ടറിന് മികച്ച അഭിപ്രായം. ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും നിരൂപകര്‍ക്കുമായി പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. അവിശ്വസനീയവും അതിഗംഭീരവുമാണ് ദ വേ ഓഫ് വാട്ടറെന്ന് മാധ്യമപ്രവര്‍ത്തകനും നിരൂപകനുമായ എറിക് ഡേവിസ് അഭിപ്രായപ്പെട്ടു. അവതാര്‍ ദ വേ ഓഫ് വാട്ടര്‍ അതിശയകരമാണെന്ന് പറയുന്നതില്‍ സന്തോഷമുണ്ട്, അവതാറിനെക്കാളും വലുതും മികച്ചതുമായ ചിത്രത്തില്‍ ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജയിംസ് കാമറൂണിന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച സിനിമയാണ് ദ വേ ഓഫ് വാട്ടര്‍. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടെങ്കിലും ഒരിക്കല്‍ പോലും മടുപ്പുതോന്നില്ല. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാത്ത സംവിധായകനാണ് താനെന്ന് കാമറൂണ്‍ വീണ്ടും ഓര്പ്പിക്കുന്നുവെന്നും നിരൂപകര്‍ അഭിപ്രായപ്പെടുന്നു.
പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയിംസ് കാമറൂണ്‍ ദ വേ ഓഫ് വാട്ടറുമായി തിയേറ്ററുകളിലെത്തുന്നത്. ഡിസംബര്‍ 16 ന് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും.
നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് അവതാര്‍ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാം വെര്‍ത്തിങ്ടണ്‍, സോയി സാല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗേര്‍ണ്ണി വീവര്‍ എന്നിവര്‍ക്കൊപ്പം കേറ്റ് വിന്സ്ലറ്റും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേറ്റ് വിന്‍സ്ലറ്റ് കാമറൂണിനൊപ്പം സിനിമ ചെയ്യുന്നത്.
Content Highlights: Avatar 2, FIRST Reviews, the way of water release, James Cameron
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..