അങ്ങനെ തോൽക്കുന്നവനല്ല സജീവൻ, 'ഓട്ടോറിക്ഷാക്കാരൻ്റെ ഭാര്യ' ടീസർ


വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്  പ്രമേയമായി വരുന്നത്. 

ഓട്ടോറിക്ഷാക്കാരൻ്റെ ഭാര്യയിൽ സുരാജും ആൻ അ​ഗസ്റ്റിനും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രം 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യുടെ ടീസർ പുറത്തിറങ്ങി. ഒക്ടോബർ 28നാണ് ചിത്രത്തിന്റെ റിലീസ്. പ്രശസ്ത സാഹിത്യകാരൻ എം.മുകുന്ദൻ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തിലൂടെ ആൻ അഗസ്റ്റിൻ ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു.

'ഒരുത്തി' എന്ന ചിത്രത്തിനുശേഷം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ.വി.അബ്ദുൾ നാസ്സർ. സ്ത്രീ ശാക്തീകരണം ഇതിവൃത്തമാക്കിയ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യിൽ വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് പ്രമേയമായി വരുന്നത്.



ചിത്രത്തിൽ ജനാർദ്ദനൻ, മനോഹരി ജോയ്, കൈലാഷ്, സ്വാസിക,സുനിൽ സുഖദ, ജയശങ്കർ പൊതുവത്ത്, മഹേഷ്, ബേബി അലൈന ഫിദൽ, അമൽ രാജ്,നീന കുറുപ്പ്, അകം അശോകൻ, സതീഷ് പൊതുവാൾ, ദേവി അജിത്ത്, കബനി, ഡോ.രജിത് കുമാർ, നന്ദനുണ്ണി, അജയ് കല്ലായി, ദേവരാജ് ദേവ്, പ്രശാന്ത് കാഞ്ഞിരമറ്റം, കലാഭവൻ സതീഷ്, അജിത നമ്പ്യാർ, ജയരാജ് കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഛായാഗ്രാഹണം -അഴകപ്പൻ. ഗാനരചന -പ്രഭാവർമ്മ. സംഗീതം -ഔസേപ്പച്ചൻ. എഡിറ്റിംഗ് -അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ -ഷാജി പട്ടിക്കര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ജയേഷ് മൈനാഗപ്പള്ളി, അസ്സോസിയേറ്റ് ഡയറക്ടർ -ഗീതാഞ്ജലി ഹരികുമാർ. കലാസംവിധാനം -ത്യാഗു തവനൂർ, വസ്ത്രാലങ്കാരം -നിസാർ റഹ്മത്ത്, മേക്കപ്പ് -റഹിം കൊടുങ്ങല്ലൂർ, സ്റ്റിൽസ് -അനിൽ പേരാമ്പ്ര, പി ആർ ഒ -മഞ്ജു ഗോപിനാഥ്.

മാഹിയിലും പരിസരപ്രദേശങ്ങളിലുമായിചിത്രീകരിച്ച "ഓട്ടോറിക്ഷക്കാരന്റെ ഭാര്യ" ഡ്രീം ബിഗ് ഫിലിംസ് തിയേറ്ററുകളിൽ എത്തിക്കും.

Content Highlights: Autorickshawkarante Bharya Teaser, Autorickshawkarante Bharya Release Date, Suraj and Ann Augastine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented