രുഭാഗത്ത് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന തെരുവുനായ ശല്ല്യം. മറുഭാഗത്ത് ഇവയെ കൊല്ലണോ എന്ന ചര്‍ച്ച. രണ്ടും മുറപോലെ നടക്കുമ്പോള്‍ വ്യത്യസ്തമായ ഒരു സന്ദേശവുമായി വരികയാണ് സംവിധായകന്‍ സോഹന്‍ലാല്‍.

ഒരു തെരുവുപട്ടിയുടെ ആത്മകഥ എന്ന പേരില്‍ സോഹന്‍ലാല്‍ ഒരുക്കിയ ഒരു മിനിറ്റും 28 സെക്കന്‍ഡും മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം പറയുന്നത് തെരുവുപട്ടികളെ തല്ലിക്കൊല്ലുകയല്ല, അവയക്ക് ഭക്ഷണവും വെള്ളവും കൊടുക്കുകയാണ് വേണ്ടത് എന്നാണ്. അവയെ സ്‌നേഹത്തോടെ പരിലാളിക്കുകയാണ് വേണ്ടത് എന്നാണ്.

കല്ലേറേറ്റ് ഓടുന്ന ഒരു തെരുവുപട്ടിയുടെ ജീവിതത്തില്‍ തുടങ്ങി ഏറേറ്റ് അതിന്റെ മോങ്ങലില്‍ അവസാനിക്കുന്ന ചിത്രം ഒരു കുഞ്ഞു തെരുവുപട്ടിയുടെ അവസ്ഥയിലൂടെയും മനോവിചാരങ്ങളിലൂടെയുമാണ് പുരോഗമിക്കുന്നത്. എല്ലാ തെരുവുപട്ടിക്കുള്ളിലും മിടിക്കുന്ന ഒരു ഹൃദയമുണ്ടെന്ന് ചിത്രം നമ്മളോട് പറയുന്നു. കടന്നുപോകുന്ന ഓരോ വാഹനവും കൊല്ലാന്‍ വരുന്നവരുടേതാണെന്ന ആശങ്കയോടെ ഓരോ കല്ലില്‍ നിന്നും ഓടിയൊളിക്കുകയാണെന്നും പട്ടിയെ കൊല്ലുന്ന മനുഷ്യര്‍ മാത്രമല്ല, മനുഷ്യനെ കൊല്ലും പട്ടിയും തന്റെ ശത്രുവാണെന്നും അത് പറയുന്നു.

ബൈജു ജോണാണ് ഹ്രസ്വചിത്രം നിര്‍മിച്ചത്. ഉമശങ്കറും അഭിജിത്തും ചേര്‍ന്ന് ഛായാഗ്രാഹണവും സാംരാജ് എഡിറ്റിങ്ങും നിര്‍വഹിച്ചു. ബാസിലാണ് സംഗീതം നല്‍കിയത്.