പ്രിയങ്ക ചോപ്ര ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം
നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും ചേര്‍ന്ന് ഓസ്കര് നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി ഓസ്ട്രേലിയന്‍ മാധ്യമ പ്രവര്ത്തകന്. പീറ്റര്‍ ഫോര്‍ഡ് എന്ന മാധ്യമപ്രവര്‍ത്തകനാണ് പ്രിയങ്കയെയും നിക്കിനെയും വിമര്‍ശിച്ചത്. ''നിങ്ങള്‍ രണ്ടുപേരോടും എനിക്ക് ബഹുമാനക്കുറവില്ല, എന്നാല്‍ ഓസ്കര് നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിക്കാന്‍ എന്താണ് യോഗ്യത'' എന്നായിയിരുന്നു പീറ്ററിന്റെ ചോദ്യം.
തൊട്ടുപിന്നാലെ പ്രിയങ്ക മറുപടിയുമായി രംഗത്തെത്തി. ഒരാളുടെ യോഗ്യതയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്ത ഞാന്‍ ഇഷ്ടപ്പെടുന്നു. ഇത് ഞാന്‍ അഭിനയിച്ച 60 ലേറെ ചിത്രങ്ങളുടെ പട്ടികയാണ് പ്രിയങ്ക കുറിച്ചു.
തിങ്കളാഴ്ചയാണ് പ്രിയങ്കയും നിക്കും ചേര്‍ന്ന് ഓസ്കാര്‍ പട്ടിക പുറത്ത് വിട്ടത്. മികച്ച അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രങ്ങളില്‍ പ്രിയങ്ക അഭിനയിച്ച വൈറ്റ് ടൈഗറും ഉള്‍പ്പെട്ടിട്ടുണ്ട്.
ബുക്കര്‍ പ്രൈസ് ലഭിച്ച അരവിന്ദ് അഡിഗയുടെ അതേപേരിലുള്ള നോവലിനെ അവലംബമാക്കി റാമിന് ബഹ്റാനി സംവിധാനം ചെയ്ത സിനിമയാണ് വൈറ്റ് ടൈഗര്‍.
Content Highlights: Australian journalist qualification of Priyanka Chopra as Oscar nominee announcer, she hits back
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..