പ്രശസ്ത കനേഡിയന്‍ പോണ്‍ താരം ഓഗസ്റ്റ് അമേസിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിമൂന്നു വയസ്സായിരുന്നു. കാലിഫോർണിയയിലാണ് അമേസിനെ  മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു.

അമേസ് വര്‍ഷങ്ങളായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അതുകൊണ്ടു തന്നെ അവര്‍ ആത്മഹത്യ ചെയ്തതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി.

മെഴ്സിഡസ് ഗ്രാബോവ്സ്കി എന്ന അമേസ് മൂന്നു വര്‍ഷം മുന്‍പാണ് പോണ്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയത്. ഈ കാലയളവിൽ തന്നെ ഇരുന്നൂറ്റി എഴുപത് പോണ്‍ സിനിമകളിൽ അഭിനയിച്ച അഗസ്റ്റയ്ക്ക് രണ്ടു തവണ അഡള്‍ട് വീഡിയോ ന്യൂസ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

അമേസിന്റെ ഭര്‍ത്താവ് തന്നെയാണ് മരണവിവരം സ്ഥിരീകരിച്ചത്. 'ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ദയാലുവായ വ്യക്തിയായിരുന്നു അവള്‍, എന്റെ ലോകം അവളായിരുന്നു. ഈ വിഷമാവസ്ഥയില്‍ ഇത് ഞങ്ങളുടെ സ്വകാര്യ കുടുംബവിഷയമായി വിട്ടുതരണം.' അഗസ്റ്റയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

സ്വവർഗാനുരാഗത്തോടുള്ള എതിർപ്പ് പരസ്യമാക്കുകയും സ്വന്തം ശരീരത്തിന്റെ അവകാശം വേണമെന്ന് വാദിക്കുകയും ചെയ്ത് വാർത്തകളിൽ നിറഞ്ഞുനിന്ന നടിയായിരുന്നു അഗസ്റ്റ. സ്വവര്‍ഗാനുരാഗ ചിത്രങ്ങളില്‍ അഭിനയിച്ച ചരിത്രമുള്ള പുരുഷന്മാർക്കൊപ്പം അശ്ലീല സിനിമകളിൽ അഭിനയിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ഇതിന്റെ പേരില്‍ അഗസ്റ്റ ഹോമോഫോബിക് (സ്വവര്‍ഗരതിയോടുള്ള ഭയം)  ആണെന്ന രീതിയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. തന്റെ ശരീരത്തിന്റെ പൂര്‍ണമായ അവകാശം തനിക്കു തന്നെയാണ് എന്ന വാദവുമായാണ് അഗസ്റ്റ ഈ വിവാദങ്ങളെ നേരിട്ടത്.

Content Highlights: August Ames Porn Actress Died Suicide