ഭദ്രൻ | ഫോട്ടോ: രാഗേഷ് ഇ.വി
സിനിമ കണ്ട് വിലയിരുത്തുന്നതിന് പ്രേക്ഷകന് സാങ്കേതിക അറിവുണ്ടായിരിക്കണമെന്നത് മണ്ടന്‍ സിദ്ധാന്തമാണെന്ന് സംവിധായകന് ഭദ്രന്. സ്ഫടികം 4കെ പതിപ്പിന്റെ റിലീസിനോടനുബന്ധിച്ചുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയെ വിലയിരുത്താന്‍ ക്യാമറ പഠിക്കണം എഡിറ്റിംഗ് പഠിക്കണമെന്ന് പറയുന്നതില്‍ ഒരു ആശയവുമില്ല. ആസ്വാദനനിലവാരമുള്ള എല്ലാ മനുഷ്യരും നല്ല സിനിമയെയും മോശം സിനിമയെയും തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭദ്രന്റെ സംവിധാനത്തില്‍ 1995-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു സ്ഫടികം. പുത്തന്‍ സാങ്കേതികവിദ്യയുപയോഗിച്ച് ചിത്രം 4കെ ദൃശ്യമികവോടെ വീണ്ടും തീയ്യേറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ആട് തോമയെന്ന മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രത്തെ പ്രേക്ഷകര്‍ക്കു മുന്നില്‍ വീണ്ടുമെത്തുന്നതില്‍ നന്ദി അറിയിക്കുന്നതായും ഭദ്രന് വ്യക്തമാക്കി. ഫെബ്രുവരി 9-ന് ചിത്രം തീയ്യേറ്ററുകളിലെത്തും.
Content Highlights: audience do not require technical knowledge to review cinema says bhadran
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..