കാര്‍ത്തിക് സുബ്ബരാജിന്റെ 'അറ്റെന്‍ഷന്‍ പ്‌ളീസ്' ഇനി നെറ്റ്ഫ്‌ളിക്‌സില്‍ 


അറ്റൻഷൻ പ്ലീസിൽ വിഷ്ണു ​ഗോവിന്ദ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

തിയേറ്ററിലും ഫിലിം ഫെസ്റ്റിവലിലും സിനിമാ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയ 'അറ്റെന്‍ഷന്‍ പ്‌ളീസ്' എന്ന മലയാള ചിത്രം സെപ്റ്റംബര്‍ 16 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാകും. നവാഗതരായ സിനിമാ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കി പ്രവര്‍ത്തനം ആരംഭിച്ച കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് ആന്‍ഡ് ഒറിജിനല്‍സ് ആണ് അറ്റെന്‍ഷന്‍ പ്‌ളീസിന്റെ നിര്‍മാണം.

അറ്റെന്‍ഷന്‍ പ്‌ളീസ് സിംഗിള്‍ ലൊക്കേഷന്‍ എക്സ്പിരിമെന്റല്‍ മൂവിയാണ്. സിനിമാ മോഹവുമായി കഴിയുന്ന ആറുപേരുടെ കഥ പറയുന്ന ചിത്രം ജാതി വിവേചനങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നു. 2021 ഐഎഫ്എഫ്കെയില്‍ പ്രദര്‍ശനത്തിന് ചിത്രം തെരഞ്ഞെടുക്കപ്പെടുകയും പ്രമുഖ ചലച്ചിത്ര സംവിധായകരുടെ അഭിനന്ദനം ലഭിക്കുകയും പ്രേക്ഷകപ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഹാസ്യകഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരുന്ന വിഷ്ണു ഗോവിന്ദന്‍ അറ്റന്‍ഷന്‍ പ്ലീസിലെ കേന്ദ്ര കഥാപാത്രമായി മികവുറ്റ അഭിനയം കാഴ്ചവച്ചിരിക്കുന്നു.

ജിതിന്‍ ഐസക് തോമസ് ആണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു ഗോവിന്ദനൊപ്പം ശ്രീജിത്ത് ബി, ആനന്ദ് മന്മഥന്‍, ജോബിന്‍ പോള്‍, ജിക്കി പോള്‍, ആതിര കല്ലിങ്ങല്‍ തുടങ്ങിയവര്‍ 'അറ്റന്‍ഷന്‍ പ്ലീസി'ല്‍ വേഷമിടുന്നു. കാര്‍ത്തിക് സുബ്ബരാജിനൊപ്പം സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് ആന്റ് ഓറിജിനല്‍സില്‍ പങ്കാളികളായ കാര്‍ത്തികേയന്‍ സന്താനം, കല്യാണ്‍ സുബ്രഹ്മണ്യം എന്നിവര്‍ ഒരുക്കുന്ന 'അറ്റന്‍ഷന്‍ പ്ലീസി'ന്റെ നിര്‍മ്മാണപങ്കാളിയായി നിതിന്‍ മാര്‍ട്ടിനും ചേരുന്നു. എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ് അഭിലാഷ് ടി ബി, ഫെബിന്‍ വില്‍സണ്‍, അശോക് നാരായണന്‍ എന്നിവരാണ്. തന്‍സീര്‍ സലാം, പവന്‍ നരേന്ദ്ര എന്നിവര്‍ അസോസിയേറ്റ് പ്രൊഡ്യൂസര്‍മാരാണ്. രോഹിത് വിഎസ് വാരിയത് ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് അരുണ്‍ വിജയ്. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി: ഹിമല്‍ മോഹന്‍, പബ്ലിസിറ്റി, ആര്‍ട് ഡയറക്ടര്‍: മിലന്‍ വി എസ്, ശബ്ദ സംയോജനം ജസ്റ്റിന്‍ ജോസ്, സ്റ്റില്‍സ്: സനില്‍ സത്യദേവ്, മാര്‍ക്കറ്റിങ് ഹെഡ് സെന്തില്‍ മുരുകന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, പ്രൊഡക്ഷന്‍ കോ ഓഡിനേറ്റര്‍ മദന്‍ ഷണ്‍മുഖം, പി ആര്‍ ഓ: ഹുവൈസ് മജീദ്, പ്രതീഷ് ശേഖര്‍.

Content Highlights: attention please malayalam movie Karthik Subburaj jithin issac thomas vishnu govind


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented