.jpg?$p=daee72f&f=16x10&w=856&q=0.8)
Athma Malayalam Movie poster
എസ്.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്.കെ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന 'ആത്മ'എന്ന ടൈം ലൂപ്പ് ഹൊറര്‍ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളത്ത് വെച്ച് നടന്നു.
സ്ഫടികം ജോര്‍ജ്, സാദിഖ്, കലാഭവന്‍ ഹനീഫ്, കനകലത, ബിന്ദു വരാപുഴ, മിനി അരൂണ്‍, തനൂജ, ദൃശ്യം സുമേഷ്, ദൃശ്യം അജിത്, കൊച്ചിന് മനാഫ്,
എന്നിവരെ കൂടാതെ പുതുമുഖങ്ങളായ ജയരാജ്, അനസ്, ബിബിഷ്, രാജേഷ് ജന, അനീഷ് ശാന്തിപുരം, ശ്രീജിത്ത്, കുട്ടി, അഷ്റഫ് കൊമ്പാറ,
ഷിബിന്‍, ഷഫീഖ്, ഷാനവാസ്, അനന്ദു, ബെന്‍സണ്‍, അല്‍മാസ്, ടിനു, ഷാജി ചേര്‍ത്തല, ഷംനാസ്, അഖില്‍,ആല്ബിന്, ശ്യാമജ പാലക്കാട്, സജറത്ത് ഇബ്രാഹിം, വൈഗ, രേഖ, ആന്‍വിയ, അന്‍സിയ, വിപില, ദേവി നന്ദന, ഫാത്തിമ, സാന്തിന, അഞ്ജലി, ശിഖ,ശൈലജ, ആല്‍ബിയ, ബേബി റെയാ റോയ്, ബേബി കറ്റ്ലിന് ,മാസ്റ്റര്‍ അല്‍ഫി, മാസ്റ്റര്‍ അദര്‍വ്, എന്നിവരും അഭിനയിക്കുന്നു.
എസ്.കെ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം തമിഴ് തെലുങ്കു ഹിന്ദി എന്നീ നാല് ഭാഷകളിലായി മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രം രണ്ട് ഭാഗങ്ങളിലായിട്ടാണ് ഒടിടി യില്‍ റിലീസ് ചെയ്യുന്നത്.
ക്യാമറ-കെ പി നമ്പ്യാതിരി, എഡിറ്റര്‍-രാജേഷ് മംഗലക്കല്‍,ആര്‍ട്ട്സ്-എം ബാവ,പ്രൊഡക്ഷന്‍ കണ്ട്രോളര്-സജി ജോസഫ്, വിഎഫ്എക്സ്- സത്യ,കോസ്റ്റുസ്-കുമാര്‍ എടപ്പാള്‍,മേക്കപ്പ്-അഹമ്മദ് റഷീദ്, മ്യൂസിക്, പശ്ചാത്തല സംഗീതം- മുരളി അപ്പാടത്ത്.
പുഷ്പയിലെ സാമി എന്ന തമിഴ് ഗാനം പാടിയ സെന്തില്‍ രാജലക്ഷ്മിയാണ് ഗാനമാലപിക്കുന്നത്. അസോസിയേറ്റ് ഡയറക്ടര്‍-രവി എം ബാല,ഫിനാന്‍സ് കണ്ട്രോളര്-അനീഷ് ശാന്തിപുരം,പ്രൊഡക്ഷന്‍ മാനേജര്‍-അഷ്റഫ് കൊമ്പറ,എഡിഎസ്,പ്രീതി ദേശം, ജാന്‍സി ചെങ്ങന്നൂര്‍. ഏപ്രില്‍ അവസാനം ആത്മയുടെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിക്കും.പി ആര് ഒ-എ എ എസ് ദിനേശ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..