കെ.എൽ. രാഹുലും ആതിയയും | ഫോട്ടോ: എ.എൻ.ഐ
താരവിവാഹങ്ങൾ എന്നും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ബോളിവുഡിലാണെങ്കിൽ അതും പിന്നെ പറയുകയും വേണ്ട. വധുവിന്റേയും വരന്റേയും വസ്ത്രം മുതൽ തുടങ്ങും കഥകളും വിശേഷങ്ങളും. ബോളിവുഡിൽ ഒരു പുതിയ വിവാഹം നടക്കാനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലും നടൻ സുനിൽ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടിയുമാണ് വധൂവരന്മാർ.
ഈ വർഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് കരുതുന്നത്. രാഹുലും ആതിയയും ഏറെ നാളായി പ്രണയത്തിലാണ്. ഒരു വർഷമേ ആയിട്ടുള്ളൂ ഇരുവരും പൊതുവിടങ്ങളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട്. ഇരുവരുടേയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളുമുണ്ട്. ഇടയ്ക്ക് ഒരു പരസ്യ ക്യാമ്പെയിനിലും രാഹുലും ആതിയയും പങ്കെടുത്തിരുന്നു.
പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ദക്ഷിണേന്ത്യൻ ശൈലിയിലായിരിക്കും വിവാഹം. മംഗലാപുരത്തിനടുത്ത മുൽകിയാണ് സുനിൽ ഷെട്ടിയുടെ ജന്മനാട്. കെ.എൽ. രാഹുലിന്റെ സ്വദേശവും മംഗലാപുരമാണ്. ആതിയയുടെ സഹോദരൻ അഹാൻ ഷെട്ടി നായകനായ തഡപ് എന്ന ചിത്രത്തിന്റെ പ്രീമിയർ വേളയിലാണ് രാഹുലും ആതിയയും ആദ്യമായി ക്യാമറകൾക്ക് മുന്നിൽ ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്. രാഹുലിന്റെ ചില മത്സരങ്ങൾക്കും അവർ സാന്നിധ്യമറിയിക്കാറുണ്ട്.
Content Highlights: Athiya Shetty and KL Rahul marriage, Athiya Shetty Movies, KL Rahul Cricket Play
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..