അടൽ ബിഹാരി വാജ്പേയി | ഫോട്ടോ: മാതൃഭൂമി ലൈബ്രറി
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതവും രാഷ്ട്രീയവും ചലച്ചിത്രമാകുന്നു. ‘മേ രഹൂം യാ നാ രഹൂം, യേ ദേശ് രഹ്നാ ചാഹിയേ-അടൽ’ എന്നാണ് സിനിമയുടെ പേര്.
മലയാളിയായ എൻ.പി. ഉല്ലേഖിന്റെ ‘ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. സന്ദീപ് സിങ്ങാണ് സംവിധായകൻ.
വാജ്പേയിയെക്കുറിച്ചുള്ള അറിയാക്കഥകൾ പറയാൻ പറ്റിയ മികച്ച മാധ്യമം സിനിമയാണെന്ന് സിങ് പറഞ്ഞു. അദ്ദേഹത്തിന്റെ രാഷ്ട്രീയം മാത്രമല്ല, മാനുഷികമുഖവും കവിഭാവവും സിനിമയിലുണ്ടാകും.
വാജ്പേയിയെ അവതരിപ്പിക്കാൻ കഴിയുന്ന നടനായുള്ള തിരച്ചിലിലാണ് സിനിമയുടെ അണിയറപ്രവർത്തകർ. 2023-ലെ ക്രിസ്മസ് ദിനത്തിൽ സിനിമയിറക്കുകയാണ് ഉദ്ദേശ്യം. വാജ്പേയിയുടെ 99-ാം ജന്മവാർഷികമാണന്ന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..