Aswathy Sreekanth reply to online abuser went Viral
സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റിട്ടയാൾക്ക് അതിമനോഹരമായ മറുപടി നൽകി കയ്യടി നേടി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. അശ്വതി ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു ചിത്രത്തിന് താഴെയാണ് ഒരാൾ ശരീരഭാഗത്തെ പ്രതിപാദിച്ച് അശ്ലീല കമന്റിട്ടത്. അതിന് അശ്വതി നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്.
സൂപ്പർ ആവണമല്ലോ... ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്...!! എന്നായിരുന്നു അശ്വതി നൽകിയത്. ഇത് നിമിഷ നേരം കൊണ്ട് വൈറലായി മാറുകയും ചെയ്തു. താരങ്ങളടക്കം നിരവധി പേർ അശ്വതിയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.
ഇതിന് പിന്നാലെ കമന്റിട്ടയാൾക്കെതിരേ ജനരോഷം ശക്തമായതോടെ ഇയാൾ ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്ത് മുങ്ങുകയും ചെയ്തു. നേരത്തെയും സൈബർ ഇടത്തിൽ തനിക്കെതിരേ വന്ന മോശം കമന്റുകൾക്ക് ശക്തമായ ഭാഷയിൽ അശ്വതി മറുപടി നൽകിയിട്ടുണ്ട്.

Content Highlights : Aswathy Sreekanth reply to online abuser went Viral


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..