ഷാരൂഖ് ഖാൻ, ഹിമന്ത ബിശ്വ ശർമ | ഫോട്ടോ: പി.ടി.ഐ, മാതൃഭൂമി ആർക്കൈവ്സ്
ഗുവാഹട്ടി: അസമിൽ പഠാൻ സിനിമ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കേ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ പുലർച്ചെ ഫോൺ വിളിച്ച് ഷാരൂഖ് ഖാൻ. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്തുമെന്നും സിനിമയുടെ റിലീസ് ദിവസം യാതൊരുതരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് ഷാരൂഖിന് ഉറപ്പു നല്‍കിയെന്നും ശര്‍മ ട്വീറ്റ് ചെയ്തു.
അസമില്‍ പഠാൻ സിനിമ റിലീസ് ചെയ്യാനിരിക്കുന്ന തിയറ്ററില്‍ പ്രതിഷേധമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ് ഷാരൂഖ് ഹിമന്ത ബിശ്വ ശർമയെ ഫോണിൽ ബന്ധപ്പെട്ടത്. സംസ്ഥാനത്ത് ക്രമസമാധാന പാലനം സര്‍ക്കാരിന്റെ ചുമതലയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഷാരൂഖിന് ഉറപ്പുനൽകിയതായി ശർമ പറഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കും. സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്നോ തിയേറ്റർ ഉടമകളിൽ നിന്നോ ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അസമിലെ നരേംഗിയില്‍ പഠാന് പ്രദര്‍ശനത്തിനെത്തുന്ന തിയേറ്ററിനു മുന്നില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോൾ 'ആരാണ് ഷാരൂഖ് ഖാന്, അദ്ദേഹത്തെ കുറിച്ചോ പഠാന് എന്ന സിനിമയെ കുറിച്ചോ എനിക്കറിയില്ല' എന്നായിരുന്നു ഹിമന്തയുടെ മറുപടി.
ബോളിവുഡിലെ പലരും തന്നെ വിളിക്കാറുണ്ടെങ്കിലും ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന് വിളിച്ച് സംസാരിച്ചിട്ടില്ല. ഇതിനെ പറ്റി അദ്ദേഹം തന്നോട് സംസാരിക്കുകയാണെങ്കില്‍ വിഷയത്തില്‍ ഇടപെടാം. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ വേണ്ട നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ പ്രതികരണം വന്നതിന് തൊട്ടുപിന്നാലെയാണ് ഷാരൂഖ് ഖാൻ ഹിമന്ത ശർമയെ നേരിട്ട് ഫോണിൽ വിളിച്ചത്.
Content Highlights: Assam Chief Minister gets 2 am call from Shahrukh Khan, Pathaan Movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..