'അപ്പുക്കയുടെ സ്‌നേഹം ഇനിയും ആസ്വദിച്ച് കൂടെ ചേര്‍ന്നു നില്‍ക്കണം', ആശംസകളേകി അസ്‌കര്‍ അലി


ഋതുവിലൂടെ നിഷാൻ, റീമാ കല്ലിങ്കൽ എന്നിവർക്കൊപ്പം മലയാളസിനിമയിലൂടെ വെള്ളിത്തിരയിൽ രംഗപ്രവേശനം ചെയ്ത നടനാണ് ആസിഫ് അലി.

-

സിനിമയിൽ 11 വർഷം പൂർത്തിയാക്കിയ ആസിഫ് അലിയ്ക്ക് നന്മകളും വിജയാശംസകളും നേർന്ന് സഹോദരൻ അസ്കർ അലി. അപ്പുക്ക എന്നാണ് ആസിഫിനെ അഭിസംബോധന ചെയ്തിരിക്കുന്നത്. ആസിഫ് ആണ് തന്റെ മെന്ററെന്നും അധ്യാപകനെന്നും അസ്കർ പറയുന്നു. കരിയറിൽ ഇനിയും വിജയങ്ങളുണ്ടാകട്ടെയെന്നും ആശംസിക്കുന്നു.

അസ്കർ അലിയുടെ പോസ്റ്റിന്റെ പൂർണരൂപം

'ഈ ദിവസം അന്ന് തീയേറ്ററിൽ അബ്ബയ്ക്കും ഉമ്മയ്ക്കും അരികിലിരുന്ന് ഋതു കാണുന്നതാണ് എനിക്കോർമ്മ വരുന്നത്. എന്റെ കണ്ണുകളിലെ ആകാംക്ഷയും ഉത്സാഹവുമെല്ലാം ഞാൻ ഓർക്കുന്നു. നിങ്ങൾക്കരികിൽ നിന്ന് നിങ്ങളുടെ വിജയവും വഴിത്തിരിവുകളുമെല്ലാം കടൽത്തിരമാലകൾ ആസ്വദിക്കുന്ന കൊച്ചുകുട്ടിയെന്ന പോലെ ഞാൻ ആസ്വദിക്കുകയായിരുന്നു. എന്റെ അധ്യാപകനാണ്, മെന്ററാണ്.. ഒരു സൂപ്പർഹീറോയെക്കാൾ വലിയ സാന്നിധ്യമാണ്. സിനിമ സ്വപ്നം കാണാനും സംസാരിക്കാനും സിനിമയ്ക്കു വേണ്ടി ജീവിക്കാനും എന്നെ പഠിപ്പിച്ച വ്യക്തിയാണ്.

അപ്പുക്കാ.. കരിയറിൽ ഇനിയുമിനിയും വിജയങ്ങളുണ്ടാകട്ടെ... ഇക്ക നൽകുന്ന സ്നേഹം ആസ്വദിക്കാനും കൂടെ ചേർന്നുനിൽക്കാനും തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്.

ആസിഫ് അലിയുടെ ഏറ്റവും വലിയ ആരാധകൻ'

2009 ആഗസ്റ്റ് 14നാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു റിലീസാകുന്നത്. ഋതുവിലൂടെ നിഷാൻ, റീമാ കല്ലിങ്കൽ എന്നിവർക്കൊപ്പം മലയാളസിനിമയിലൂടെ വെള്ളിത്തിരയിൽ രംഗപ്രവേശനം ചെയ്ത നടനാണ് ആസിഫ് അലി. 23 വയസ്സിലാണ് നടൻ സിനിമയിലെത്തുന്നത്. അപൂർവരാഗം, ട്രാഫിക്, ഹണീ ബീ, ഒഴിമുറി, നിർണായകം, സൺടേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഉയരെ തുടങ്ങിയവ നടന്റെ കരിയറിൽ ബ്രേക്ക് നൽകിയ ചിത്രങ്ങളാണ്.

Content Highlights :askar ali facebook post on asif ali for completing 11 years in malayalam cinema rithu debut film

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented