-
ആസിഫലി നായകനായെത്തുന്ന പുതിയ ചിത്രം മഹേഷും മാരുതിയും ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സേതു സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് മണിയൻ പിള്ളരാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഎസ്എൽ ഫിലിം ഹൗസുമായി ചേർന്ന് മണിയൻപിള്ള രാജുവാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വൈകാതെ പുറത്ത് വിടും.
നിസാം ബഷീർ സംവിധാനം ചെയ്ത കെട്ട്യോളാണെന്റെ മാലാഖയാണ് ആസിഫിന്റേതായി ഒടുവിൽ തീയേറ്ററിലെത്തിയ ചിത്രം. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോ റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് കോവിഡും അനുബന്ധ ലോക്ക്ഡൗണും തുടർന്ന് തീയേറ്ററുകൾ അടച്ചിടേണ്ടി വരുന്നത്.
രാച്ചിയമ്മ, എല്ലാം ശരിയാകും, പറന്ന് പറന്ന്, തട്ടും വെള്ളാട്ടം എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ആസിഫ് ചിത്രങ്ങൾ.മമ്മൂട്ടി നായകനായെത്തിയ ഒരു കുട്ടനാടൻ ബ്ലോഗാണ് സേതു സംവിധാനം ചെയ്ത ചിത്രം
Content Highlights : Asif Ali New Movie Maheshum Maruthiyum Directed by Sethu Produced by Maniyanpilla Raju
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..