ആസിഫ് അലി, അടവ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: മാതൃഭൂമി ലൈബ്രറി
ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി രതീഷ് കെ. രാജൻ സംവിധാനം ചെയ്യുന്ന "അടവ് "എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.
തന്റെ അഡ്വാൻസ് വിഷുക്കണി എന്നാരംഭിക്കുന്ന കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റർ പങ്കുവെച്ചത്. 'ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ നമ്മളെല്ലാവരും ചില അടവുകൾ പ്രയോഗിച്ചിട്ടുണ്ട്. ഇതാണ് ഞങ്ങളുടേത്. വൈകാതെ ഇത് നിങ്ങളുടേതുമാവും.' ആസിഫ് അലി പോസ്റ്റ് ചെയ്തു.
ഡോ. പോൾ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോ. പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു. മുഹമ്മദ് നിഷാദിന്റേതാണ് തിരക്കഥയും സംഭാഷണവും.
എഡിറ്റർ-കിരൺ ദാസ്, ക്രിയേറ്റീവ് ഡയറക്ടർ-ഷാഹി കബിർ. പി ആർ ഒ-ശബരി.
Content Highlights: Asif Ali, Adavu malayalam new movie, Ratheesh K Rajan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..