എ രഞ്ജിത്ത് സിനിമയുടെ പോസ്റ്റർ
നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എ രഞ്ജിത്ത് സിനിമ " എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പൂർത്തിയായി. ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, രഞ്ജി പണിക്കർ, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവരാണ് പ്രധാന വേഷങ്ങളിൽ.
ഹരിശ്രീ അശോകൻ, അജു വർഗീസ്, ജെ പി, കോട്ടയം രമേശ്, ജയകൃഷ്ണൻ, മുകുന്ദൻ, കൃഷ്ണ, കലാഭവൻ നവാസ്, ജാസ്സി ഗിഫ്റ്റ്, ബാലചന്ദ്രൻ ചുള്ളിക്കാട്, പൂജപ്പുര രാധാകൃഷ്ണൻ, ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ എന്നിവർ നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകരുന്നു.
അസോസിയേറ്റ് പ്രൊഡ്യൂസർ-നമിത് ആർ, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, കല-അഖിൽ രാജ് ചിറയിൽ, കോയ, മേക്കപ്പ്- റോണി വെള്ളത്തൂവൽ, വസ്ത്രാലങ്കാരം-വിപിൻദാസ്, സ്റ്റിൽസ്-നിദാദ്, പരസ്യകല-കോളിൻസ് ലിയോഫിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്, ഷിനേജ് കൊയിലാണ്ടി. മാർക്കറ്റിംഗ് കൺസൾട്ടന്റ് - ബിനു ബ്രിങ്ഫോർത്ത്, ഡിജിറ്റൽ മീഡിയ -ഒബ്സ്ക്യൂറ, പി ആർ ഒ-എ എസ് ദിനേശ്.
ചിത്രം ഈ വരുന്ന വിഷുവിന് മാജിക് ഫ്രെയിംസ് റിലീസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.
Content Highlights: asif ali new movie, a ranjith cinema shooting completed, a ranjith cinema release date announced
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..