ഫോട്ടോ - ഹരി തിരുമല
ആസിഫ് അലിയും മംമ്തയും പ്രധാന വേഷങ്ങളിലെത്തുന്ന മഹേഷും മാരുതിയും ചിത്രീകരണം ആരംഭിച്ചു. ഒരു മാരുതി കാറിനേയും ഒരു പെൺകുട്ടിയേയും പ്രണയിക്കുന്ന മഹേഷ് എന്ന യുവാവിൻ്റെ ത്രികോണ പ്രണയത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്.
സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം മണിയൻ പിള്ള രാജു ഇൻ അസ്സോസ്സിയേഷൻ വിത്ത് വി.എസ്.എൽ.ഫിലിംഹൗസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജുവാണ് നിർമ്മിക്കുന്നത്.
സംവിധായകൻ സേതുവിൻ്റെ പിതാവ് കമല നാഥൻപിള്ള ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന് മണിയൻ പിള്ള രാജു, ആസിഫ് അലി. ഛായാഗ്രാഹകൻ ഫയസ് സിദ്ദിഖ് ,സനീഷ് കുമാർ ജോസഫ് എം.എൽ.എ, ആർ.സുരേഷ് ബാബു(റീജണൽ മാനേജർമാരുതി പ്രൈവറ്റ് ലിമിറ്റഡ്) ദിവ്യ, മീനാ സേതുനാഥ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസി ഫ്രാൻസിസ് സംവിധായകന് തിരക്കഥ കൈമാറി. സനീഷ് കുമാർ എം.എൽ.എ. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു, നിയാസ് (ഓൺ ദി റോഡ് ബോഡി ഷോപ്പ് സി.ഈ.ഓ.) ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണത്തിനു തുടക്കമിട്ടു.
ആസിഫ് അലി, മണിയൻ പിള്ള രാജു, ദിവ്യ, അഞ്ജലി എന്നിവരടങ്ങുന്ന രംഗത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്. വിജയ് ബാബു, ശിവ ഹരിഹരൻ (ഹൃദയം ഫെയിം), വിജയ് നെല്ലീസ്, വരുൺ ധാരാ (സൂപ്പർ ശരണ്യാ ഫെയിം) ഡോ.റോണി രാജ്, സാദിഖ്, വിജയകുമാർ, പ്രശാന്ത് അല
ക്സാണ്ഡർ, കുഞ്ചൻ, കൃഷ്ണപ്രസാദ്, മനുരാജ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഹരി നാരായണൻ്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു. ഫയസ് സിദ്ദിഖ് ഛായാഗ്രഹന്നവും ജിത്തു ജോഷി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - ത്യാഗു തവനൂർ , മേക്കപ്പ്. പ്രദീപ് രംഗൻ, കോസ്റ്റ്യും. - ഡിസൈൻ, സ്റ്റെഫി സേവ്യർ, ഫിനാൻസ് കൺട്രോൾ-ജയകുമാർ - സുനിൽ പി.എസ്., പ്രൊഡക്ഷൻ മാനേജർ -എബി.ജെ.കുര്യൻ., പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ് മേനോൻ.
പ്രൊഡക്ഷൻ കൺട്രോളർ.അലക്സ്. ഈ.കുര്യൻ. ചാലക്കുടി, മാള, അന്നമനട, ഭാഗങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. വാഴൂർ ജോസ്.
Content Highlights : Asif Ali Mamtha Mohandas Sethu movie Maheshum Maruthiyum shooting started
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..