ചിത്രത്തിന്റെ ലൊക്കേഷനിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും
ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തിങ്കളാഴ്ച്ച കൊച്ചിയില്‍ ആരംഭിച്ചു. സെന്‍ട്രല്‍ അസ്വര്‍ട്ടൈസിംഗ് ഏജന്‍സിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. തൃക്കാക്കരയിലെ ഒരു ഫ്‌ളാറ്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജിസ് ജോയ് യുടെ പിതാവ് തോമസ് ജോയ്- സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെയാണ് തുടക്കമിട്ടത്. നിമിഷാസജയന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി.
ജിസ് ജോയ് ഇതുവരെ ചെയ്തു പോന്ന ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ പാറ്റേണിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ബോബി - സഞ്ജയ് യുടേതാണ് ഈ ചിത്രത്തിന്റെ കഥ. ആസിഫ് അലി, നിമിഷാ സജയന്‍, ആന്റണി വര്‍ഗീസ്ഋ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സിദ്ദിഖ്, അതുല്യ, റെബേക്കാമോത്തിക്കാ ജയന്‍, ഡോ.റോണി ഡേവിഡ്, ശീലഷ്മി, ശ്രീഹരി എന്നിവരും പ്രധാന താരങ്ങളാണ്. ബാഹുല്‍ രമേഷാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്-രതീഷ് രാജ,് കലാസംവിധാനം - എം.ബാവ, ചീഫ് അസ്സോസ്സിയേറ്റ,് ഡയറക്ടര്‍-രതീഷ് മൈക്കിള്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍-ഫര്‍ഹാന്‍ പി. ഫൈസല്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ്. ഷിബു പന്തലക്കോട്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ജാവേദ് ചെമ്പ്, കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് പ്രദര്‍ശനത്തിനെത്തിക്കുന്നു. ഫോട്ടോ-രാജേഷ് നടരാജന്‍.
Content Highlights: Asif Ali, Jis Joy, Nimisha Sajayan, Antony Varghese, Movie started


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..