-
രാജ്യത്താകെ കൊറോണപ്പേടിയാണ്. പേടി വേണ്ട, ജാഗ്രത മതിയെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. നഗരങ്ങളും ഗ്രാമങ്ങളും കൊറോണയെ തുരത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ പൊതു നിരത്തിനടുത്തു തന്നെ കൈ കഴുകാനുള്ള വെള്ളവും വാഷ് ബേസിനും സാനിറ്റൈസറുമെല്ലാം ഒരുക്കി നാട്ടുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും മാതൃകയാകുന്നു.
കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് കൊറോണ ജാഗ്രതാനിര്‍ദേശങ്ങളില്‍ പ്രധാനമാണ്. പുറത്തു നിന്നു വരുന്നവര്‍ കൈകള്‍ കുറച്ചുനേരമെടുത്ത് വൃത്തിയായി കഴുിയതിനുശേഷം മാത്രം ബാക്കി പ്രവൃത്തികളിലേക്ക് കടക്കുക എന്നാണ് നിര്‍ദേശങ്ങളില്‍ പറയുന്നത്. ശുചിത്വ കാര്യങ്ങളില്‍ അവബോധമുണ്ടാക്കിക്കൊണ്ട് സോഷ്യല്‍മീഡിയയിലും പല വീഡിയോകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ബ്രേക്ക് ദ ചലഞ്ചിനു ശേഷം സിനിമാതാരങ്ങളും കൈ കഴുകല്‍ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. നടന്‍ ആസിഫ് അലിയും തന്റെ മക്കളിലൂടെ സാമൂഹിക ബോധവത്കരണം നല്‍കുകയാണ്.
കൊറോണ വൈറസിനെ തുരത്താന്‍ കൈകള്‍ ശുചിയായി കഴുകുകയാണ് കുട്ടികള്‍ വീഡിയോയില്‍.
Content Highlights : asif ali instagram video washyour hands challenge corona virus alert


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..