ടാപ്പിങ് തൊഴിലാളിയായി ആസിഫ് അലി, മോഷന്‍ പോസ്റ്റര്‍ കാണാം


കൗതുകം നിറഞ്ഞൊരു റൊമാന്റിക് കോമഡി ചിത്രമാണിതെന്നാണ് സൂചന. പുതുമുഖം വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക.

സിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രമാണ് 'കെട്ട്യോളാണ് എന്റെ മാലാഖ'. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിസ്സാം ബഷീര്‍ ആണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി.

ടാപ്പിങ് തൊഴിലാളിയുടെ വേഷത്തിലാണ് ആസിഫ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. പുലര്‍കാലത്ത് ഉത്സാഹഭരിതനായി ചൂളമടിച്ച് സാമഗ്രികളുമായി റബ്ബര്‍ ടാപ്പിങ്ങിനു പുറപ്പെടുന്നതായാണ് പോസ്റ്ററില്‍ ആസിഫിനെക്കുറിച്ച് ലഭിക്കുന്ന സൂചനകള്‍. കൗതുകം നിറഞ്ഞൊരു റൊമാന്റിക് കോമഡി ചിത്രമാണിതെന്നാണ് സൂചന. പുതുമുഖം വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക. അജി പീറ്റര്‍ തങ്കം തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഭിലാഷ് എസ് ആണ്.

ഉയരെ, ആഷിഖ് അബു ചിത്രം വൈറസ്, കക്ഷി അമ്മിണിപിള്ള എന്നിവയിലാണ് ആസിഫ് അവസാനം വേഷമിട്ടത്.

Content Highlights : Asif Ali in Kettyolanu ente malakha movie motion poster

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented