മാസ്‌കുകൾ വിതരണം ചെയ്യുന്നു
ആസിഫ് അലിയുടെ ജന്മദിനത്തിനു മുന്നോടിയായാണ് രാജീവ് രവി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രമായ 'കുറ്റവും ശിക്ഷയും' എന്ന സിനിമയുടെ പേര് ആലേഖനം ചെയ്ത മാസ്‌കുകള്‍ വിതരണം ചെയ്തു. ഫെബ്രുവരി 4 നായിരുന്നു ആസിഫ് അലിയുടെ ജന്മദിനം.
ഡൈ ഹാര്‍ഡ് ആസിഫലി ഫാന്‍സ് ഗേള്‍സ് എന്ന പെണ്‍കൂട്ടായ്മയാണ് മാസ്‌കുകള്‍ വിതരണം ചെയ്തത്. ഫോര്‍ട്ടുകൊച്ചിയിലെ വീഥികളില്‍ കണ്ടുമുട്ടിയവര്‍ക്കെല്ലാം ആസിഫ് അലിയുടെ വരാന്‍ പോകുന്ന സിനമിയുടെ പേര് 'കുറ്റവും ശിക്ഷയും' എന്ന് ആലേഖനം ചെയ്ത മാസ്‌കുകള്‍ കൈമാറി.
ഈ കോവിഡ് പ്രതിരോധ മാസ്‌ക് വിതരണത്തിന് വലിയ സ്വീകാര്യതയാണ് ഫോര്‍ട്ടുകൊച്ചിയിലെ ആളുകളില്‍ നിന്നു ലഭിച്ചതെന്ന് ഓള്‍ കേരളാ ആസിഫ് അലി ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി സാന്‍ കുരിയന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഇത്തരമൊരു പരിപാടിയുമായി മുന്നോട്ടു വന്ന ഫാന്‍സിനെ ഇപ്പോള്‍ ദുബായിലുള്ള ആസിഫ് അലിയും അഭിനന്ദനമറിയിച്ചു. ഇതുപോലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തുമെന്ന് ആസിഫിന്റെ മാനേജറും ഫാന്‍സ് അസോസിയേഷന്‍ ചെയര്‍മാനുമായ ആത്തിഫ് എം. എ പറഞ്ഞു. അരുണ്‍കുമാര്‍ വി ആര്‍ നിര്‍മിച്ച് രാജീവ് രവി സംവിധാനം ചെയുന്ന 'കുറ്റവും ശിക്ഷയും' എന്ന സിനിമയില്‍ സണ്ണി വെയ്‌നും ഷറഫുദ്ദീനുമാണ് മറ്റു താരങ്ങള്‍.
Content Highlights: Asif Ali girls fans association distributes mask kuttavum shikshayum movie


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..