നിൽ ബട്ടെ സന്നാട്ട സംവിധായിക മലയാളത്തിലേക്ക്, വരുന്നത് സോഷ്യൽ കോമഡിയുമായി


ചലച്ചിത്രപ്രവർത്തകരായ അശ്വിനി അയ്യർ തിവാരി, നിതേഷ് തിവാരി എന്നിവരുടെ എർത്ത്‌സ്കൈ പിച്ചേഴ്‌സും Dr. സംഗീത ജനചന്ദ്രന്റെ സ്റ്റോറീസ് സോഷ്യലും ചേർന്ന് പുതിയ മലയാള ചിത്രം നിർമ്മിക്കുന്നു. എർത്ത്‌സ്കൈ പിച്ചേഴ്‌സിന്റെ ആദ്യ  മലയാള ചിത്രവും സ്റ്റോറീസ് സോഷ്യലിന്റെ ആദ്യ നിർമ്മാണ സംരംഭവുമായിരിക്കുമിത്.

അശ്വിനി അയ്യർ തിവാരിയും ഡോ. സം​ഗീത ജനചന്ദ്രനും | ഫോട്ടോ: www.instagram.com/sangeetha_janachandran/

ബോളിവുഡ് സംവിധായികയും എഴുത്തുകാരിയുമായ അശ്വിനി അയ്യർ തിവാരി, നിതേഷ് തിവാരി എന്നിവരുടെ എർത്ത്‌സ്കൈ പിച്ചേഴ്‌സും, Dr. സംഗീത ജനചന്ദ്രന്റെ സ്റ്റോറീസ് സോഷ്യലും ചേർന്ന് പുതിയ മലയാള സിനിമ നിർമ്മിക്കുന്നു. മിന്നൽ മുരളിയുടെ സഹ-എഴുത്തുകാരൻ ജസ്റ്റിൻ മാത്യുവും വരാനിരിക്കുന്ന സിനിമ നെയ്മറിന്റെ രചന നിർവഹിക്കുന്ന പോൾസൺ സ്കറിയയും ചേർന്നാണ് ഈ സിനിമക്ക് തിരക്കഥ ഒരുക്കുന്നത്. ഒരു സോഷ്യൽ കോമഡി വിഭാഗത്തിൽ പെടുന്ന സിനിമയായിരിക്കുമിത്.

ഗർ കി മുർഗി, നെറ്റ്ഫ്ലിക്‌സിന്റെ ആന്തോളജി അൻകഹി കഹാനിയാ, ബ്രേക്ക് പോയിന്റ്, ഹർല, ബവാൽ തുടങ്ങിയ സിനിമകൾ ഉൾപ്പെടെ ഏറെ പ്രശംസ നേടിയ ഹിന്ദി ചിത്രങ്ങൾ എർത്ത്‌സ്കൈ പിച്ചേഴ്‌സ് നിർമ്മിച്ചിട്ടുണ്ട്. അശ്വിനി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മലയാളത്തിലേക്കുള്ള ഈ ചുവടുവെപ്പ് പ്രഖ്യാപിച്ചത്, "മലയാളത്തിൽ കഥകൾ പറയുന്നതിനും സിനിമകൾ നിർമ്മിക്കുന്നതിനുമായി സംഗീത ജനചന്ദ്രനുമായി എർത്ത്‌സ്കൈ പിച്ചേഴ്‌സ് ചേരുന്നു എന്ന് പറയുന്നതിൽ അതിയായ സന്തോഷം. എന്റെ പൂർവികർക്കും വളർന്നു വരുമ്പോൾ ഒരുപാട് മലയാളം സിനിമകൾ കാണാൻ എന്നെ പ്രേരിപ്പിച്ച എന്റെ അമ്മക്കുമുള്ള ആദരവാണിത്. പ്രതിഭാധനരായ എഴുത്തുകാർ ജസ്റ്റിൻ മാത്യുവും പോൾസൺ സ്കറിയയും എഴുതുന്ന ഒരു സോഷ്യൽ കോമേഡിയാണ് ഞങ്ങൾ ആദ്യം പറയുന്ന കഥ". അശ്വിനി കുറിച്ചു.

മലയാള ചിത്രമായ ഉദാഹരണം സുജാതയ്ക്ക് പ്രചോദനമായ നിൽ ബട്ടെ സന്നാട്ട എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്തതുകൊണ്ടാണ് അശ്വിനി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ബറേലി കി ബർഫി, പംഗ, അൻകഹി കഹാനിയാ തുടങ്ങിയ വിജയചിത്രങ്ങൾ അവർ ചെയ്തു. കുട്ടികളുടെ ചിത്രത്തിന് ദേശിയ അവാർഡ് നേടിയ ചില്ലർ പാർട്ടിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിതേഷ് തിവാരി ജനപ്രിയ സിനിമകളായ ദംഗൽ, ചിച്ചോരെ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചു.

സിനിമകളും, ബ്രാൻഡുകളും, സെലിബ്രിറ്റി കമ്മ്യൂണിക്കേഷനുകളും കൈകാര്യം ചെയ്യുന്ന കൊച്ചി ആസ്ഥാനമായുള്ള 360 ഡിഗ്രി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഏജൻസിയാണ് സ്റ്റോറീസ് സോഷ്യൽ. അടുത്തിടെ ടാലന്റ് മാനേജ്മെന്റ് മേഖലയിലും അവർ പ്രവർത്തനം ആരംഭിച്ചു. ഉയരെ, നായാട്ട്, വൈറസ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25 , കള , ആർക്കറിയാം, ഒരുത്തി, പുഴു എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ചിത്രങ്ങളുടെ ഔദ്യോഗിക മാർക്കറ്റിംഗ് പങ്കാളിയായിരുന്ന സ്റ്റോറീസ് സോഷ്യലിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്.

"മലയാളത്തിലെ ഞങ്ങളുടെ ആദ്യ നിർമ്മാണ സംരംഭം അശ്വിനി അയ്യർ തിവാരിയുടെയും നിതേഷ് തിവാരിയുടെയും എർത്ത്‌സ്കൈ പിച്ചേഴ്‌സിനൊപ്പം ആകുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു, കഥകൾ പറയാനുള്ള ഞങ്ങളുടെ ആഗ്രഹവുമായി സിനിമയുടെ അതിശയകരമായ ലോകത്തേക്കുള്ള അടുത്ത ചുവടുവെയ്പ്പാണിത്. സിനിമയിലേക്ക് ഞങ്ങൾ ചുവടുവെച്ചത് മുതൽ ഞങ്ങൾകൊപ്പം നിന്ന എല്ലാ ക്ലയന്റുകളോടും, സുഹൃത്തുക്കളോടും, മാധ്യമങ്ങളോടും, കുടുംബാംഗങ്ങളോടും, അഭ്യുദയകാംക്ഷികളോടും നന്ദി അറിയിക്കുന്നു”, സ്റ്റോറീസ് സോഷ്യൽ സ്ഥാപക Dr. സംഗീത ജനചന്ദ്രൻ തന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

Content Highlights: Ashwiny Iyer Tiwari to Malayalam, Nitesh Tiwari to malayalam, Dr Sngeetha Janachandran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented