
-
പത്മരാജന്റെ ചിത്രത്തിൽ അരങ്ങേറ്റം കുറിക്കാൻ കാരണമായത് ജ്യേഷ്ഠനാണെന്ന് പറയുകയാണ് നടൻ അശോകൻ. സിനിമാക്കഥകളും വിശേഷങ്ങളും പങ്കുവെക്കാനായി ആരംഭിച്ച യൂട്യൂബ് ചാനലിലാണ് അശോകൻ മനസ്സു തുറക്കുന്നത്.
പ്രീഡിഗ്രി വിദ്യാർഥിയായിരുന്ന കാലത്ത് തനിക്ക് അഭിനയത്തിനോട് വലിയ താത്പര്യമില്ലായിരുന്നുവെന്നും സംഗീതത്തിനോടായിരുന്നു അഭിനിവേശമെന്നും നടൻ പറയുന്നു.
പ്രേം പ്രകാശ് നിർമിച്ച് പത്മരാജൻ സംവിധാനം ചെയ്ത പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് അശോകന്റെ അരങ്ങേറ്റം. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രത്തിലെ രാമൻ എന്ന കഥാപാത്രം അത്രമേൽ പ്രേക്ഷകമനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. ചിത്രത്തിൽ അഭിനയിക്കുമ്പോൾ അശോകന് 17 വയസ്സാണ്. ബാലതാരമെന്നോ നടനെന്നോ പരിഗണിക്കണോ എന്ന ആശയക്കുഴപ്പം കാരണം മികച്ച നടനുള്ള ദേശീയ പുരസ്കാരം കൈയെത്തുംദൂരെയെത്തി മടങ്ങിപ്പോവുകയായിരുന്നുവെന്ന് വീഡിയോയിൽ പത്മരാജന്റെ ഭാര്യ രാധ പറയുന്നുണ്ട്.
Content Highlights :ashokan actor youtube channel peruvazhiyambalam movie
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..