ആശിഷ് വിദ്യാർത്ഥിയും രജോഷിയും | ഫോട്ടോ: www.facebook.com/ashishvidyarthiandassociates/photos
കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ ഒന്നടങ്കം ചര്‍ച്ച ചെയ്ത സംഭവമായിരുന്നു നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം. ഒരു സര്‍പ്രൈസ് എന്നപോലെയാണ് അറുപതുകാരനായ താരം താന്‍ വീണ്ടും വിവാഹിതനായ കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.രൂപാലി ബറുവയുമായിട്ടായിരുന്നു നടന്റെ പുനര്‍വിവാഹം. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങളെയെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് ആശിഷ് വിദ്യാര്‍ത്ഥിയുടെ ആദ്യ ഭാര്യയായ രജോഷി ബറുവ.
തങ്ങളുടെ ബന്ധം വേര്‍പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് രജോഷി ബറുവ തുറന്നുപറഞ്ഞത്. ആശിഷ് വിദ്യാര്‍ത്ഥിയുടെ പുനര്‍വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വ്യാഖ്യാനങ്ങളെല്ലാം വിവേകശൂന്യമാണെന്ന് അവര്‍ പറഞ്ഞു. ആശിഷ് ഒരിക്കലും തന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ല. വീണ്ടും വിവാഹിതനാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെന്ന് ആളുകള്‍ വിചാരിച്ചാല്‍പ്പോലും. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും അവര്‍ വ്യക്തമാക്കി.
2022- ഒക്ടോബറിലായിരുന്നു ആശിഷും രജോഷിയും ബന്ധം വേര്‍പെടുത്തിയത്. പരസ്പര സമ്മതപ്രകാരമായിരുന്നു ഇതെന്ന് രജോഷി പറഞ്ഞു. ഒരുമിച്ചാണ് ബന്ധം വേര്‍പെടുത്താനുള്ള ഹര്‍ജി സമര്‍പ്പിച്ചത്. ശകുന്തള ബറുവയുടെ മകളായും ആശിഷ് വിദ്യാര്‍ത്ഥിയുടെ ഭാര്യയായും ഒരുപാടുകാലം ജീവിച്ചു. സ്വന്തം വഴിയിലൂടെ ഒറ്റയ്ക്ക് നടക്കാനായെന്ന് തോന്നിയപ്പോള്‍ അങ്ങനെ ചെയ്തു. എനിക്ക് എന്റേതായ വ്യക്തിത്വം വേണമായിരുന്നു. ഞങ്ങള്‍ രണ്ട് ഭാവിയേയാണ് മുന്നില്‍ക്കാണുന്നതെന്ന് പരസ്പരം തിരിച്ചറിഞ്ഞിരുന്നു. രജോഷി പറഞ്ഞു.
വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും നല്ല സുഹൃത്തുക്കളായി തുടരനായിരുന്നു ഇരുവരുടേയും തീരുമാനം. പ്രാര്‍ഥനകളും ആശംസകളുമായി താന്‍ എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാകും. അദ്ദേഹത്തിന്റെ മനസ്സില്‍ തനിക്ക് വേണ്ടിയുള്ള നല്ല കാര്യങ്ങളല്ലാതെ മറ്റൊന്നും ഇല്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും രജോഷി കൂട്ടിച്ചേര്‍ത്തു. രജോഷിക്കും ആശിഷ് വിദ്യാര്‍ത്ഥിക്കും അര്‍ത്ഥ് എന്ന ഒരു മകനുമുണ്ട്.
Content Highlights: Ashish Vidyarthi's first wife Rajoshi Barua, Rajoshi on Ashish Vidyarthi's Second Marriage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..