ഇങ്ങനെയൊരു ചിത്രം മുമ്പ് കണ്ടിട്ടുണ്ടോ? ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കിയാല്‍ ഈ സുഹൃത്ത്‌സംഘത്തില്‍ മലയാള സിനിമയ്ക്കു വളരെയധികം വേണ്ടപ്പെട്ട ചിലരെ കാണാം.

1998ല്‍ കോട്ടയത്തു നടന്ന കലോത്സവത്തില്‍ പങ്കെടുത്ത എറണാകുളം മഹാരാജാസ് കോളേജ് ടീമിലെ അംഗങ്ങളുടെ ചിത്രമാണിത്. നില്‍ക്കുന്നവരില്‍ വലത്തുനിന്നു രണ്ടാമത് സംവിധായകന്‍ ആഷിക് അബു, പത്താമത് സംവിധായകന്‍ അന്‍വര്‍ റഷീദ്, ഇരിക്കുന്നവരില്‍ ഇടത്തുനിന്നു രണ്ടാമത് തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍. മഹാരാജാസില്‍ നിന്നും ആര്‍ട്സ് വിഷയങ്ങളില്‍ ബിരുദമെടുത്ത ഇവര്‍ കോളേജ് കാലം മുതല്‍ക്കു തന്നെ താരങ്ങളായിരുന്നു. ആഷിക് ഇസ്ലാമിക് ഹിസ്റ്ററിയും അന്‍വര്‍ റഷീദ് ഹിസ്റ്ററിയുമാണ് പഠിച്ചിറങ്ങിയത്. പിന്നീട് സംവിധായകന്‍ കമലിന്റെ സംവിധാന സഹായിയായി അഞ്ചു വര്‍ഷത്തോളം ജോലി ചെയ്താണ് ആഷിക് 2009ല്‍ പുറത്തു വന്ന ഡാഡി കൂളിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. ഡാഡി കൂളില്‍ തിരക്കഥാകൃത്തായി ബിപിന്‍ ചന്ദ്രനും ആഷിക്കിനൊപ്പം രംഗപ്രവേശം ചെയ്തു. മമ്മൂട്ടി നായകനായ രാജമാണിക്യത്തിലൂടെ അന്‍വര്‍ റഷീദ് മലയാള സിനിമയില്‍ സ്വന്തമായൊരിടം കണ്ടെത്തി.

aashiq abu

Content Highlights : ashiq abu anwar rasheed bipin chandran photo at maharajas college viral