ആശ ശരത്തിന്റെ മകൾ ഉത്തര വിവാഹിതയാകുന്നു; താരസമ്പന്നമായി വിവാഹനിശ്ചയം


ആശ ശരത്തിനൊപ്പം നൃത്തവേദികളിൽ സജീവമാണ് ഉത്തര. ഈയിടെ ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ആശാ ശരത്തിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര വിവാഹിതയാവുന്നു. ആദിത്യയാണ് വരൻ. കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ നടന്ന വിവാഹനിശ്ചയത്തിൽ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേർ പങ്കെടുത്തു.

മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ. ജയൻ തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തിയിരുന്നു. ആശ ശരത്തിനൊപ്പം നൃത്തവേദികളിൽ സജീവമാണ് ഉത്തര. ഈയിടെ ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആശ ശരത്തും ഈ ചിത്രത്തിൽ മുഖ്യവേഷത്തിലുണ്ട്.



2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു ഉത്തര. കീർത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകൾ. ജയരാജ് സംവിധാനം ചെയ്ത മെഹ്ഫിൽ ആണ് ആശ ശരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. മുകേഷ്, ഉണ്ണി മുകുന്ദൻ, സിദ്ധാർത്ഥ് മേനോൻ, മനോജ് കെ ജയൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: asha sharath's daughter marriage engagement, mammootty, dileep and suresh gopi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented