കൊറോണ ഭീതിയിലാണ് ലോകം..ദിനം പ്രതി പടരുന്ന മഹാമാരിയെ തടുക്കാന്‍ രാജ്യം സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ പ്രതീക്ഷ പകരുന്ന സന്ദേശം പങ്കുവച്ചിരിക്കുകയാണ് ഗായിക ആശ ഭോസ്ലെ
ഇപ്പോഴത്തെ അവസ്ഥ വളരെ ദുഷ്‌കരമാണെങ്കിലും നാം അതിനെയെല്ലാം അതിജീവിക്കുമെന്ന് ആശാ ഭോസ്ലെ ട്വീറ്റ് ചെയ്തു.
"പ്ലേഗ്, വസൂരി, ടിബി, പോളിയോ തുടങ്ങിയ നിരവധി പകര്‍ച്ചവ്യാധികള്‍കള്‍ ഉണ്ടായ കാലത്തെ ഞാന്‍ അഭിമുഖീകരിച്ചിട്ടുണ്ട്, രണ്ടാം ലോക മഹായുദ്ധകാലമുള്‍പ്പടെയുള്ളയെയും അഭിമുഖീകരിച്ചിട്ടുണ്ട്.
ഈ പകര്‍ച്ചവ്യാധി എത്രത്തോളം ഭീകരമാണെങ്കിലും നാം അതിനെ മറികടക്കും. നിര്‍ദ്ദേശങ്ങളനുസരിച്ച് വീട്ടില്‍ തുടരുക. നാം എല്ലാവരും സുഖമായിരിക്കും". ആശാ ഭോസ്ലെ ട്വീറ്റ് ചെയ്തു. ...
നേരത്തെ കൊറോണ വ്യാപനത്തിന്റെ തീവ്രത മനസില്ലാക്കാത്തവര്‍ക്കും മുന്‍കരുതലുകള്‍ സ്വീകരിക്കാത്തവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായിക ലത മങ്കേഷ്‌കര്‍ രംഗത്തെത്തിയിരുന്നു.
വൈറസ് പടരുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങരുതെന്നും വീട്ടില്‍ തന്നെ ഇരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പോലും മുഖവിലയ്ക്കെടുക്കാതെ പലരും സ്വതന്ത്രൃ സഞ്ചാരം നടത്തിയതിനെ ലതാ മങ്കേഷ്‌കര്‍ വിമര്‍ശിച്ചു. കൊറോണയെ തുരത്തേണ്ടത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും ലതാ മങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു.
Content Highlights : Asha Bhosle's hopeful message for citizens says we shall overcomne this pandemic