മകൻ മയക്കുമരുന്നു കേസിൽ അറസ്റ്റിലായതിന് പിന്നാലെ ബോളിവുഡിലെ പ്രമുഖർ ഷാരൂഖ് ഖാന് പിന്തുണയുമായെത്തി. വിവരമറിഞ്ഞ് നടൻ സൽമാൻ ഖാൻ അദ്ദേഹത്തിന്റെ വീടായ ‘മന്നത്തി’ൽ ഞായറാഴ്ചതന്നെ എത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ ആമിർഖാൻ, സുനിൽ ഷെട്ടി എന്നിവരും ആര്യന് അനുകൂലമായി പ്രതികരിച്ചു.

ഷാരൂഖ് ഖാൻ ‘പത്താൻ’ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സ്പെയിനിലാണ്. കുട്ടികളുടെ കാര്യത്തിൽ ഇത്ര പെട്ടെന്ന് ഒരു വിധിയെഴുതുന്നത് നല്ലതല്ലെന്നും താൻ ഷാരൂഖിനൊപ്പമുണ്ടെന്നുമാണ് സിനിമാ നിർമാതാവ് ഹൻസൽ മെഹ്ത ട്വിറ്ററിൽ കുറിച്ചത്. ഈ ഘട്ടവും കടന്നുപോകുമെന്നും ഞാൻ ഷാരൂഖിനൊപ്പം ഉണ്ടെന്നുമാണ് പൂജാ ഭട്ട് കുറിച്ചത്.

നടി സുചിത്രാ കൃഷ്ണമൂർത്തിയും സാമൂഹിക മാധ്യമത്തിലൂടെ തന്റെ പിന്തുണ അറിയിച്ചു. അറസ്റ്റ് വിവരമറിഞ്ഞ് ഷരൂഖിന്റെ ആരാധകർ ബാന്ദ്രയിലെ വസതിക്കുമുന്നിൽ തടച്ചുകൂടിയിരുന്നു.

content highlights : Aryan khans arrest, bollywood and fans extend support to Shah Rukh Khan and Family