ആര്യൻ ഖാൻ, ഷാരൂഖ് ഖാൻ, ഗൗരി ഖാൻ
മുംബൈ : ആഡംബര കപ്പലിലെ മയക്കുമരുന്നു വേട്ടയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആര്യന് ഖാന് മണി ഓര്‍ഡര്‍ അയച്ച് കുടുംബം. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്റെ പേരില്‍ ഒക്ടോബര്‍ 11ന് 4,500 രൂപ എത്തിയെന്ന് ജയില്‍ സൂപ്രണ്ട് നിതിന്‍ വായ്ചല്‍ വ്യക്തമാക്കി. ജയില്‍ കാന്റീനില്‍ നിന്ന് ഭക്ഷണം വാങ്ങാനും മറ്റും ഈ പണം ചെലവഴിക്കാം. ജയില്‍ നിയമമനുസരിച്ച് തടവുകാര്‍ക്ക് ജയിലിനുള്ളിലെ ചെലവുകള്‍ക്കായി പരമാവധി 4,500 രൂപ പുറത്ത് നിന്ന് സ്വീകരിക്കാം.
കോവിഡ് പ്രോട്ടോക്കോള്‍ മൂലം സന്ദര്‍ശകരെ ജയിലിലേക്ക് അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ടു വട്ടം വീഡിയോ കോള്‍ വഴി കുടുംബാംഗങ്ങളുമായി സംസാരിക്കാം. ആര്യന് ഖാന് മാതാപിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. ക്വാറന്റീന് കാലാവധി പൂര്‍ത്തിയായതോടെ ആര്യന് ഖാനെ സാധാരണ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്. നമ്പര്‍ 956 ആണ് ആര്യന് ജയിലില്‍ അനുവദിച്ചിരിക്കുന്നത്.
ആര്യന് ഖാന്റെ ജാമ്യാപേക്ഷേയില്‍ മുംബൈ സെഷന്‍സ് കോടതി ഈമാസം 20നാണ് വിധി പറയും.
മുംബൈ തീരത്തുനിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന കോര്‍ഡീലിയ ആഡംബര കപ്പലില്‍ ഒക്ടോബര്‍ രണ്ടിനാണ് എന്‍സിബി റെയ്ഡ് നടത്തിയ റെയ്ഡിലാണ് ആര്യന് ഖാന് അറസ്റ്റിലായത്.
Content Highlights: Aryan Khan gets 4,500 Money Order, Had Video Call With Shah Rukh Khan Gauri Khan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..