റിയാലിറ്റി ഷോയിലൂടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനൊരുങ്ങുന്ന ആര്യയ്ക്ക് നേരെ കടുത്ത വിമര്‍ശനം.  കളേഴ്സ് ടിവി തമിഴ് ചാനലാണ് പരിപാടിയുടെ സംപ്രേക്ഷണം ചെയ്യുന്നത്. എങ്ക വീട്ടു മാപ്പിളൈ എന്നാണ് ഷോയുടെ പേര്.

ഒരു ദിവസം ഫെയ്സ്ബുക്ക് ലൈവില്‍ വന്ന ആര്യ തനിക്കൊരു കൂട്ടുവേണമെന്നും അതിനായി താന്‍ ഒരു റിയാലിറ്റി ഷോ നടത്തുമെന്നും പ്രഖ്യാപിച്ചു. ഭാവി വധുവിനെക്കുറിച്ച് തനിക്ക് നിബന്ധനകള്‍ ഇല്ലെന്നും തന്നെ ഇഷ്ടപ്പെടുന്ന ആളാകണമെന്ന് മാത്രമേ ആഗ്രഹമുള്ളുവെന്നും ആര്യപറഞ്ഞിരുന്നു.

ഏഴായിരത്തിലധികം അപേക്ഷകളും ഒരു ലക്ഷത്തോളം ഫോണ്‍കോളുകളും ആര്യയെ തേടിയെത്തി. അതില്‍ നിന്ന് 16 പെണ്‍കുട്ടികളെ തിരഞ്ഞെടുത്താണ് ഷോ നടക്കുന്നത്. രണ്ട് മലയാളി പെണ്‍കുട്ടികളും മത്സരിക്കാനുണ്ട്.  

റിയാലിറ്റി ഷോയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. 'ഇങ്ങനെയല്ല ഭാവി വധുവിനെ കണ്ടു പിടിക്കേണ്ടത് എന്നും പെണ്‍കുട്ടികളുടെ മനസ്സ് വച്ച് കളിക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.' 

Content Highlights: Arya's wedding Arya about life partner Enga Veetu Mappillai Colors Tamil