ആര്യയെ നായകനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'സാർപട്ടാ പരമ്പരൈ' ട്രെയിലർ പുറത്തിറങ്ങി. വടക്കൻ ചെന്നൈയിലെ പരമ്പരാഗത ബോക്സിങ് മത്സരങ്ങളെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കബിലൻ എന്ന കഥാപാത്രമായാണ് ആര്യ എത്തുന്നത്.

ജോൺ കൊക്കൻ, കലൈയരസൻ, പശുപതി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ജി.മുരളിയാണ് ഛായാഗ്രാഹകൻ. സന്തോഷ് നാരായണൻ സംഗീത സംവിധാനം നിർവഹിക്കുന്നു

കെ.സ്റ്റുഡിയോസും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം ജൂലൈ 22ന് ആമസോൺ പ്രൈമിലൂടെ റിലീസിനെത്തും.

content highlights : arya pa ranjith movie sarpatta parambarai trailer