ആര്യ
തന്റെ പേരില്‍ നടത്തിയ വന്‍തട്ടിപ്പിലെ പ്രതികളെ പിടികൂടിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ആര്യ. ജര്‍മനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ യുവതിയാണ് തട്ടിപ്പിന് ഇരയായത്. വിവാഹവാഗ്ദാനം നല്‍കി 70 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. തുടര്‍ന്ന് യുവതി ചെന്നൈ പോലീസില്‍ പരാതി നല്‍കി. തുടരന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
യഥാര്‍ഥ പ്രതികളെ പിടികൂടിയ പോലീസിനോടും തന്നെ വിശ്വസിച്ച് ഒപ്പം നിന്നവര്‍ക്കും നടന്‍ നന്ദി പറഞ്ഞു. ഒരിക്കലും തുറന്നു പറയാനാവാത്ത വല്ലാത്ത മാനസികാഘാതമാണ് താന്‍ അനുഭവിച്ചതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.
കേസുമായി ബന്ധപ്പെട്ട് പോലീസ് ആര്യയെ ചോദ്യം ചെയ്തതോടെയാണ് സംഭവം ജനശ്രദ്ധ നേടുന്നത്. തന്റെ പേരില്‍ ആരെങ്കിലും യുവതിയെ പറ്റിച്ചതാകാമെന്ന സാധ്യതയും നടന്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ ഇന്‍സ്പെക്ടര്‍ ഗീതയുടെ നേതൃത്വത്തിലുള്ള സൈബര്‍ പോലീസ് പ്രതികള്‍ക്കായി വലവിരിച്ചു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
ആര്യയാണെന്ന് അവകാശപ്പെട്ട് മൂന്ന് വര്‍ഷത്തോളമാണ് പ്രതികള്‍ യുവതിയെ പറ്റിച്ചത്. അതിനിടെ ആര്യയും നടി സയേഷയും തമ്മിലുള്ള വിവാഹം നടന്നു. അതോടെ യുവതി ശരിക്കും തകര്‍ന്നുപോയി. ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്യയായി ചമഞ്ഞ തട്ടിപ്പുകാര്‍ പറഞ്ഞത്, സയേഷയുടെ മാതാപിതാക്കള്‍ തന്റെ കടങ്ങള്‍ വീട്ടിയാല്‍ അവരെ വിവാഹമോചനം ചെയ്യാമെന്നായിരുന്നു. യുവതി അതും വിശ്വസിച്ചു. രണ്ട് വര്‍ഷത്തോളം കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയ യുവതി ഒടുവില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചെന്നെ സ്വദേശികളായ മുഹമ്മദ് ഹുസൈന്‍, മുഹമ്മദ് അര്‍മാന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.
Content Highlights: Arya opens up about the trauma he faced due to the cyber fraud
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..