തെന്നിന്ത്യൻ താരദമ്പതിമാരായ ആര്യയ്ക്കും സയ്യേഷയ്ക്കും പെൺകുഞ്ഞ് പിറന്നു. ആര്യയുടെ അടുത്ത സുഹൃത്തും തമിഴ് നടനുമായ വിശാലാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. 

ഈ വാർത്ത പുറത്ത് വിടുന്നതിൽ വളരെ വളരെ സന്തോഷം. അമ്മാവനായതിൽ അഭിമാനം, എന്റെ സഹോദരൻ ജാമിയ്ക്കും (ആര്യയുടെ യഥാർഥ പേരായ ജംഷാദിന്റെ ചുരുക്കപ്പേരാണ് ജാമി) സയ്യേഷയ്ക്കും പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു,. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് ഈ ഷൂട്ടിനിടയിൽ‌. അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു. വിശാൽ ട്വീറ്റ് ചെയ്തു.

2019 മാർച്ചിലാണ് ആര്യയും സയ്യേഷയും വിവാഹിതരായത്. സന്തോഷ് സംവിധാനം ചെയ്ത ​ഗജിനികാന്ത് എന്ന ചിത്രത്തിലാണ് ആര്യയും സയ്യേഷയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നതും വിവാഹിതരാകാൻ തീരുമാനിക്കുന്നതും. 

ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്ത ടെഡ്ഡിയിലാണ് സയ്യേഷ ഒടുവിൽ വേഷമിട്ടത്. ആര്യ തന്നെയായിരുന്നു ചിത്രത്തിലെ നായകൻ. സാർപ്പട്ട പരമ്പരൈ ആണ് ആര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 

content highlights : Arya and Sayyeshaa blessed with a baby girl