ആര്യ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി നായികയാവുന്നു. ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ആര്യയുടെ കരിയറിലെ 33ാമത്തെ ചിത്രമാണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.

'ടെഡി' എന്ന സയൻസ് ഫിക്‌ഷൻ ചിത്രത്തിനു ശേഷം സംവിധായകൻ ശക്തി സൗന്ദർ രാജനും ആര്യയും ഒന്നിക്കുന്ന ചിത്രമാണിത്. ആക്‌ഷൻ, ജഗമേ തന്തിരം, പൊന്നിയൻ സെൽവൻ എന്നീ ചിത്രങ്ങൾക്കു ശേഷം ഐശ്വര്യ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.

സിമ്രാൻ, കാവ്യ ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഡി. ഇമ്മനാണ് സംഗീതം. യുവ ഛായാ​ഗ്രഹണം നിർവഹിക്കുന്നു. ചെന്നൈ, മലേഷ്യ എന്നിവടങ്ങളാകും പ്രധാന ലൊക്കേഷൻ

content highlights : Arya and Aishwarya Lekshmi teams up for sci-fi tamil film directed by Shakti Rajan