രു മാസമായി തുടരുന്ന സമരം തമിഴ് സിനിമാരംഗത്തെ എല്ലാ അര്‍ഥത്തിലും നിശ്ചലമാക്കിയിരിക്കുകയാണ്. ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഫീസ് കൂട്ടിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രഖ്യാപിച്ച സമരം സിനിമകളെയും താരങ്ങളെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. താരങ്ങളില്‍ പലരും കടുത്ത നിരാശയിലാണ്. പറയാനുള്ളതൊന്നും മനസ്സില്‍ വയ്ക്കാത്ത അരവിന്ദ് സ്വാമി ഈ നിരാശയും ക്ഷോഭവും പരസ്യമായി തന്നെ പ്രകടിപ്പിച്ചിരിക്കുകയാണ്.

"സത്യം പറയാമല്ലോ. ഈ സമരം ശരിക്കും മടുത്തു. ജോലിയില്‍ തിരിച്ചെത്തണമെന്നാണ് ആഗ്രഹം. അനുരഞ്ജന ചര്‍ച്ചയുടെ പുരോഗതിയെക്കുറിച്ച് ഒരു ധാരണയുമില്ല. എല്ലാവര്‍ക്കും ഉടനെ ജോലിയില്‍ തിരിച്ചെത്താന്‍ കഴിയുമെന്നും നല്ല സിനിമകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും മാത്രമാണ് പ്രതീക്ഷ. ആയിരക്കണക്കിന് ആളുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. പെട്ടന്നുള്ള പരിഹാരമാണ് ആവശ്യം"-അരവിന്ദ് സ്വാമി ട്വിറ്ററില്‍ കുറിച്ചു.

ചെക്ക ചിവന്ത വാനം, നരകശൂരന്‍, ഭാസ്‌ക്കര്‍ ഒരു റാസ്‌ക്കല്‍ തുടങ്ങിയവയാണ് അരവിന്ദ് സ്വാമിയുടെ മുടങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍.

താരങ്ങള്‍ മാത്രമല്ല, ദിവസവേതനക്കാരായ സാധാരണ തൊഴിലാളികള്‍ക്കും സമരം ദുരിതമായിരിക്കുകയാണ്. ഒരു മാസം പിന്നിട്ട സമരം അവസാനിക്കുന്നതിന്റെ യാതൊരു ലക്ഷണവും ഇപ്പോഴില്ല.

Content Highlights: ArvindSwami Kollywood Tamil Movie Strike Vishal ChekkaChivanthaVaanam BhaskarOruRascal Naragasooran