മുംബൈ: നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു. രാമായണം സീരിയലിലെ രാവണനെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടനാണ് അരവിന്ദ് ത്രിവേദി. 82 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

രാമായണത്തിലെ സഹതാരങ്ങളായ അരുൺ ​ഗോവിൽ, സുനിൽ ലാഹിരി, ദീപിക ചികില തുടങ്ങിയവർ താരത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയും താരത്തിന് ആദരാഞ്ജലികൾ നേർന്ന് ട്വീറ്റ് പങ്കുവച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunil Lahri (@sunil_lahri)

ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച അരവിന്ദ് ത്രിവേദി നാൽപ്പത് വർഷം അഭിനയത്തിൽ സജീവമായിരുന്നു. 2020 ലെ ലോക്ഡൗണിൽ രാമായണം വീണ്ടും ദൂരദർശൻ പുനഃസംപ്രേഷണം ചെയ്തപ്പോൾ പരമ്പര കാണുന്ന അരവിന്ദിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. 87ലാണ് ദൂരദർശനിൽ രാമായണം പരമ്പര സംപ്രേഷണം തുടങ്ങിയത്. 


content highlights : Arvind Trivedi, Best Known As Raavan Of Ramayan, Dies At 82