തീവണ്ടിയുടെ സംവിധായകന്‍ പി. ഫെല്ലിനിയുടെ പുതിയ ചിത്രത്തില്‍ അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

'ഒറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. സജീവാണ്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി 27 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലാണ് ഷൂട്ട്.

25 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്. 1996 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദേവരാഗത്തിലായിരുന്നു അവസാനമായി വേഷമിട്ടത്. ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീദേവിയായിരുന്നു നായിക.

Content Highlights: Arvind Swami Kunchacko boban to act in  Fellini T.P new Movie Malayalam