അരുൺ വിജയ് പങ്കുവെച്ച ചിത്രം | Photo: Twitter:@arunvijayno1
സിനിമകളില്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോള്‍ പരിക്ക് പറ്റുന്ന വാര്‍ത്ത നാം സ്ഥിരമായി കേള്‍ക്കുന്നതാണ്. അത്തരം പരിക്കുകളെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് നടന് അരുണ്‍ വിജയ്. പുതിയ ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പറ്റിയ മുറിവുകളുടെ ചിത്രം പങ്കുവെച്ചുകാണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"ഞാൻ ചെയ്യുന്ന എല്ലാ സംഘട്ടനരംഗങ്ങൾക്കും പിന്നിലും ഇത്തരം ധാരാളം മുറിവുകളുണ്ട്. എന്നാല്‍ ഇപ്പോഴും ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്." നടന് ട്വീറ്റ് ചെയ്തു.
ഇതിന് മുന്‍പും ആക്ഷന്‍ സീനുകളുടെ ചിത്രീകരണത്തിനിടെ അരുണ്‍ വിജയ്ക്ക് പരിക്കേറ്റിരുന്നു. ശ്രീ ഷിര്‍ദി സായി മൂവിസിന്റെ ബാനറില്‍ രാജശേഖറും സ്വാതിയും ചേര്‍ന്ന് നിര്‍മിക്കുന്ന 'അച്ചം എൺപത് ഇല്ലയേ' ആണ് നിലവില്‍ അരുണ്‍ വിജയുടെ ചിത്രീകരണത്തിലുള്ള ചിത്രം. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ അമി ജാക്സണും നിമിഷ സജയനുമാണ് നായികമാര്‍.
Content Highlights: arun vijay talks about bruises happening during action choreography, Acham Enbadhu Illaye Movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..